ടൂൾകിറ്റ് കേസ്; ദിശ രവിക്ക് ജാമ്യം

0
23

​ഡ​ൽ​ഹി: ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക  ദിശ രവിക്ക് ജാമ്യം ലഭിച്ചു. ഡൽഹി പട്യാല ഹൗസ് കോടതി യാണ് ജാമ്യം അനുവദിച്ചത്. മൂന്നു ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് ദിശയെ ഇന്നലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കുകയും ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. ടൂ​ൾ കി​റ്റ് കേ​സി​ൽ കു​റ്റാ​രോ​പി​ത​രാ​യ നി​കി​ത ജേ​ക്ക​ബി​നെ​യും ശാ​ന്ത​നു മു​ലു​കി​നെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. ഇവർക്കൊപ്പം ഇരുത്തി ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് അ​ഞ്ചു ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട​ണ​മെന്ന് അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ കോടതി ഇത് അംഗീകരിച്ചില്ല