ബുധനാഴ്ച മുതൽ കുവൈത്ത് കര, നാവിക അതിർത്തികൾ അടയ്ക്കും

0
16

കുവൈത്ത് സിറ്റി: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിൻറെ ഭാഗമായി  ബുധനാഴ്ച മുതൽ കുവൈത്ത്  കര, കടൽ അതിർത്തികൾ അടയ്ക്കും. പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബയുടെ അധ്യക്ഷതയിൽ  സെഫ് കൊട്ടാരത്തിൽ വെച്ച് നടന്നു മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

കുവൈറ്റ് സ്വദേശികളെയും അവരുടെ അടുത്ത ബന്ധുക്കളെയും അവർക്കൊപ്പമുള്ള ഗാർഹിക തൊഴിലാളികളെയും  നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  ഈ തീരുമാനം ഷിപ്പിംഗ് പ്രവർത്തനങ്ങളെ ബാധിക്കില്ല കൂടാതെ  സൗദി അറേബ്യ-കുവൈത്ത് ന്യൂൂട്രൽ സോണിൽ ജോലി ചെയ്യുന്ന ആളുകളെയും നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തീരുമാനം നടപ്പിലാക്കാൻ ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തെ ചുമതലപ്പെടുത്തി. .