കുവൈത്ത് സിറ്റി : പ്രതിരോധ കുത്തിവയ്പ്പിന്റെ വേഗത തുടരുകയും, റമദാൻ മാസാവസാനം വരെ വാക്സിനുകൾ മുൻ നിശ്ചയിച്ച പ്രകാരം ലഭിക്കുകയും ചെയ്താൽ ലോക്ക് ഡൗൺ പിന്നെ ചരിത്രത്തിലേ ഉണ്ടാവുകയുള്ളൂ എന്ന് ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ- റായി ദിനപത്രം റിപ്പോർട്ട് ചെയ്തു. വരുന്ന ഏപ്രിൽ മാസത്തോടെ വലിയൊരു വിഭാഗത്തിന് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കാനാകുമെന്നാണ് ആരോഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്. യു ലക്ഷ്യം കൈവരിക്കാനായാൽ എന്നാൽ പിന്നീട് വിദേശത്തുനിന്നു അനു കുവൈത്തിലേക്ക് വരുന്ന വാക്സിനേഷൻ സ്വീകരിച്ച യാത്രക്കാർക്ക് ക്വാറൻ്റൈനിൽ ഇളവു നൽകുന്നതടക്കമുള്ള നടപടികൾ കുവൈത്ത് സ്വീകരിക്കും. ഇന്നലെ മാത്രം 18 452 പേരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് പ്രതിദിന വാക്സിനേഷനുകളിലെ ഏറ്റവുംം ഉയർന്ന എണ്ണമാണ് ഇതെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. ജനുവരി ആദ്യം മുതൽ ഐസിയുവിലെ കേസുകളുടെ എണ്ണം 46 ആയി അതേസമയം ഫെബ്രുവരി 18 ന് ഇത് 153 ൽ എത്തി. മരണങ്ങളുടെ എണ്ണം 25 ഉം ഫെബ്രുവരിയിൽ ഇത് 80 ൽ എത്തിയെന്നും അദ്ദേഹം പറഞ്ഞു.
Home Middle East Kuwait പ്രതീക്ഷിക്കും വിധം വാക്സിൻ ലഭ്യതയും, കുത്തിവെപ്പിൻ്റെ വേഗതയും തുടർന്നാൽ ലോക്ഡൗൺ ചരിത്രത്തിൻറെ ഭാഗമായി മാറുമെന്ന്...