കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്നലെ വൈകുന്നേരം വരെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 228,000 ആയി . സ്വദേശികളും പ്രവാസികളും ഉൾപ്പെടെ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 5.3 ശതമാനമാണിത് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പുകളുടെ എണ്ണം വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. നിലവിൽ പ്രധാന വാക്സിനേഷൻ കേന്ദ്രത്തിലും , വിവിധ മേഖലകളിലായി അനുവദിച്ച ക്ലിനിക്കുകളിലും പ്രതിരോധ കുത്തിവെപ്പ് നൽകുന്നത് വഴി വലിയൊരു ജനവിഭാഗത്തെ ചുരുങ്ങിയ കാലയളവിനുള്ളിൽ വാക്സിനേറ്റ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് . വാക്സിൻ സ്വീകരിച്ചതിന് ശേഷവും ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം അധികൃതർ എടുത്തതു പറയുന്നുണ്ട്