കുവൈത്ത് സിറ്റി:
ആർ. ടി. പി.സി.ആർ ടെസ്റ്റ് നടത്തി 72 മണിക്കൂറിനുള്ളിൽ നാട്ടിലെത്തുന്നവർ എയർപ്പോർട്ടിൽ വീണ്ടും ടെസ്റ്റ് നടത്തണമെന്നത് പ്രവാസികളോടുള്ള വഞ്ചനയും ക്രൂരതയാണെന്നു കുവൈത്ത് കെ.എം.സി.സി.
പ്രവാസികളോട് അനുഭാവപൂർവ്വമായ സമീപനം കേന്ദ്ര – സംസ്ഥാന സർക്കാരുകൾ കാണിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. വിദേശത്ത് നിന്നുള്ള ടെസ്റ്റ് ഒഴിവാക്കി നാട്ടിലെത്തിയാലുടൻ ടെസ്റ്റ് നടത്തുകയോ അതല്ല ആർ. ടി. പി.സി.ആർ ടെസ്റ്റ് നടത്തി 72 മണിക്കൂറിനുള്ളിൽ വരുന്നവർക്ക് വീണ്ടും ടെസ്റ്റ് നിർബന്ധമാണെങ്കിൽ അതിന്റെ ചിലവ് സർക്കാർ വഹിക്കുകയോ ചെയ്യണമെന്നും കുവൈത്ത് കെ.എം.സി.സി. ആവശ്യപ്പെട്ടു.
ജോലി നഷ്ടപ്പെട്ടും മറ്റും അടിയന്തിരമായി നാട്ടിലെത്തുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും കുവൈത്ത് കെ.എം.സി.സി. ആക്റ്റിങ് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂരും ആക്റ്റിങ് ജനറൽ സെക്രട്ടറി എഞ്ചിനീയർ മുഷ്താഖും വാർത്താ കുറിപ്പിൽ പറഞ്ഞു.