കുവൈത്ത് പ്രവാസിയായ തൃശ്ശൂർ സ്വദേശി കോവിഡ് ബാധിച്ച് ദുബായിൽ മരിച്ചു

0
21

കുവൈത്ത് പ്രവാസിയായ മലയാളി ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു. തൃശ്ശൂർ സ്വദേശി നൈസാം ( 45) ആണ് മരിച്ചത്. കുവൈത്തിലേക്കുള്ള യാത്രാമധ്യേ  ദുബായിൽ താമസിക്കുകയായിരുന്നു നൈസാം യാത്രാ നിയന്ത്രണത്തെ തുടർന്ന്  ദുബായിൽ കുടുങ്ങി പോവുകയായിരുന്നു. ദുബായിൽ വെച്ച് കോവിഡ് ബാധിതൻ ആവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു എങ്കിലും  ജീവൻ രക്ഷിക്കാനായില്ല.

കുവൈത്തിലെ കെ‌ഇ‌ഒ ഇന്റർനാഷണൽ കൺസൾട്ടിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്ന നൈസാം സൽമിയയിലാണ് താമസിച്ചിരുന്നത്, ഭാര്യ:  റബീന മക്കകൾ: അമേഹ, അക്മൽ, അക്കു