ലുലു എക്സ്ചേഞ്ചിൻ്റെ  ഇരുപത്തി ആറാമത്ബ്രാഞ്ച് സാൽമിയയിൽ പ്രവർത്തനംആരംഭിച്ചു. 

0
20

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ മണി എക്സ്ചേഞ്ച് സ്ഥാപനമായ ലുലു എക്സ്ചേഞ്ചിൻ്റെ  ഇരുപത്തി ആറാമത്ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു. സാൽമിയയിലെ ടെറസ് മാളിലാണ്  പുതിയ ബ്രാഞ്ച് തുറന്ന് പ്രവർത്തനം ആരംഭിച്ചത്. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം. എ. യൂസഫ് അലി, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ  അദീബ് അഹമ്മദ് എന്നിവർ പങ്കെടുത്ത ഒരു ഓൺലൈൻ ചടങ്ങിലൂടെയാണ് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തത്.

കുവൈത്തിലെ ജനങ്ങൾക്ക് അത്യാധുനിക സാമ്പത്തിക സേവനങ്ങൾ നൽകുന്നതിന് ലുലു എക്സ്ചേഞ്ച് പ്രതിജ്ഞാബദ്ധമാണ് എന്ന് ഉദ്ഘാടന വേളയിൽ  എം.എ യൂസഫലി പറഞ്ഞു.  പുതുതായി ആരംഭിക്കുന്ന ബ്രാഞ്ച്  കുവൈത്തിൽ നിലവിലുള്ള തങ്ങളുടെ സ്ഥാപന ശൃംഖലയെ ശക്തിപ്പെടുത്തുകയും ഉപയോക്താക്കൾക്ക് വിശ്വസനീയവും മികച്ചതുമയ സേവനം  ലഭ്യമാക്കുകയും ചെയ്യും എന്ന് അദ്ദേഹം പറഞ്ഞു.

ടെറസ് മാളിൽ ആരംഭിച്ച ഈ ബ്രാഞ്ച് സാൽമിയ പ്രദേശത്തെ മൂന്നാമത്തെയും, ആഗോളതലത്തിൽ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ 228 മത്തെയും ബ്രാഞ്ചാണ് .

കരുത്തുറ്റ കുവൈത്ത് സമ്പദ്‌വ്യവസ്ഥയിലുള്ള   പരിപൂർണ്ണ വിശ്വാസമാണ് സേവന വിപുലീകരണത്തിലേക്ക് നയിച്ചത്,. കുവൈത്തിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് വിശ്വസനീയമായ ഒരു ധനകാര്യ സേവന ദാതാവെന്ന നിലയിൽ  9 വർഷത്തെ പ്രവർത്തന മികവാണ് ഈ വിപുലീത്തകരണത്തിൽ പ്രതിഫലിപ്പിക്കുന്നതെന്ന് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു..

ആഗോള ഓഡിറ്റ് സ്ഥാപനമായ EY നടത്തിയ  ജീവനക്കാരുടെ ആദ്യന്തര സർവേയുടെ അടിസ്ഥാനത്തിൽ ലുലു എക്സ്ചേഞ്ച്നെ മികച്ച തൊഴിൽ ദാതാവായി’ തെരഞ്ഞെടുത്തിരുന്നു.