കോവിഡ് ബാധിതരെയും, ക്വാറൻ്റൈനിൽ കഴിയുന്നവരെയും നിരീക്ഷിക്കാൻ  ഇലക്ട്രോണിക് സംവിധാനം

0
15

കുവൈത്ത് സിറ്റി : കോവിഡ് ബാധിതരെയും ക്വാറൻ്റൈനിൽ കഴിയുന്നവരെയും നിരീക്ഷിക്കുന്നതിനായി കുവൈത്തിൽ  പ്രത്യേക ഇലക്ട്രോണിക് സംവിധാനം .  ഹോം അല്ലെങ്കിൽ നിർബന്ധിത ഹോട്ടൽ ക്വാറൻ്റൈനിൽ കഴിയുന്നവർ ഇവ ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണിത്. ആഭ്യന്തര ആരോഗ്യമന്ത്രാലയങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ള ഇലക്ട്രോണിക് ശൃംഖലയാണ് ഇത് . ഈ ഇലക്ട്രോണിക് ലിങ്ക് വഴി, അതത് വ്യക്തിതികൾ ക്വാറൻ്റൈനിൽ ആണോ ഇല്ലയോ,  അയാടൊപ്പം ഒരാൾ രോഗബാധിതനാണോ അല്ലെങ്കിൽ രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടോ എന്നതടക്കമുള്ള വിവരങ്ങൾ അറിയാൻ സാധിക്കും

പോലീസ്പട്രോളിംഗ് ടീമുകൾക്ക് അവരുടെ ഉപകരണങ്ങളിലൂടെ ക്വാറൻ്റൈനിൽ കഴിയുന്നവരെയും രോഗബാധിതരെയും എളുപ്പത്തിൽ കണ്ടെത്താൻ കഴിയുമെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്വാറൻ്റൈൻ ആവശ്യകതകൾ ആരെങ്കിലും ലംഘിച്ചതായി കണ്ടെത്തിയാൽ  നിയമനടപടികൾ സ്വീകരിക്കും.