കുവൈത്ത് ദേശീയ ദിനത്തിൽ സ്നേഹത്തിൽ ചാലിച്ചൊരു സംഗീത സമ്മാനം

0
40

കുവൈത്ത് സിറ്റി : കുവൈത്തിൻ്റെ 60-ാം ദേശീയ ദിന ആഘോഷങ്ങൾക്ക്  മിഴിവേകി ഒരു സംഗീത ആൽബം .   കുവൈത്ത് സാംസ്കാരിക ലോകത്തെ അറിയപ്പെടുന്ന കലാപ്രതിഭ തൃശൂര്‍ സ്വദേശി ഹബീബുള്ള മുറ്റിച്ചൂരാണ് ആല്‍ബം അണിയിച്ചൊരുക്കിയിരിക്കുന്നത് .  പ്രമുഖ ഗാനരചയിതാവ് ഒ.എം കരുവാരക്കുണ്ടിൻ്റെ വരികൾക്ക് ദൃശ്യയഭാഷ്യം നൽകിിയത് പ്രശസ്ത ഛായാഗ്രാഹകൻ രതീഷ് അമ്മാസും .  പ്രവാസികളുടെ രണ്ടാം സ്വദേശമായ നാടിനോോടുള്ള സ്നേഹാദരമാണ് ഹമാരാ പ്യാർ എന്ന ഈ ആൽബം . മുജ്തബ ക്രിയേഷന്‍റെ നേതൃത്വത്തിലാണ്  വീഡിയോ ആല്‍ബം നിര്‍മ്മിച്ചിചിരിക്കുന്ന്ത്. ആൽബം റിലീസായി മണിക്കൂറിനുള്ളിൽ തന്നെ സ്വദേശികള്‍ക്കിടയിലും വിദേശികള്‍ക്കിടയിലും വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്

ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജിന്‍റെ ആശംസയോടെയാണ് വീഡിയോ ആല്‍ബം ആരംഭിക്കുന്നത്. കൊറോണയെന്ന മഹാമാരിയില്‍ വിറങ്ങലിച്ച് നിൽക്കുന്ന ഈ കാലത്തും കുവൈത്ത് ഭരണകൂടം പ്രവാസികള്‍ക്ക് നല്‍കുന്ന പിന്തുണയാണ് ഈ ആല്‍ബത്തിന് പ്രചോദനമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഏവരുടെയും ഹൃദയത്തിൽ തങ്ങിനിൽക്കും വിധം സംഗീതം നൽകിയിരിക്കുന്നത് മുസ്തഫ അമ്പാടിയാണ്.   സിന്ധു മദുല്‍രാജ് ലാല്‍സന്‍ പരേര അനൂപ് മാനുവല്‍ എന്നീവരാണ് നൃത്ത സംവിധാനം. ഗാനം ആലപിച്ചത് ഹബീബുള്ള മുറ്റിച്ചൂരും യൂനുസെഡും ചേര്‍ന്നാണ്.