30 ദശലക്ഷം മയക്കുമരുന്ന് ഗുളികകൾ പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 30 ദശലക്ഷം മയക്കുമരുന്ന് ഗുളികകൾ പിടികൂടി. ശുവൈഖ് തുറമുഖത്ത് വെച്ച് മയക്കുമരുന്ന് നിയന്ത്രണ വകുപ്പാണ് മയക്കുമരുന്ന് പിടികൂടിയത്. എട്ടു പാത്രങ്ങളിലായി മാർബിളിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. സംഭവത്തിൽ മൂന്ന് സിറിയൻ വംശജരെ അറസ്റ്റ് ചെയ്തു. തുർകിയിൽ നിന്നാണ് കുവൈത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചത് എന്നാണ് പ്രാഥമിക നിഗമനം