നിയമം ലംഘിച്ച് ഒത്തുകൂടുന്നവർക്ക് 3 മാസം തടവോ 5000 ദിനാർ വരെ പിഴയോ ചുമത്തും

0
11

കുവൈത്ത് സിറ്റി : കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഇതിൽ ഒത്തുകൂടൽ ഉകൾ ഒഴിവാക്കണമെന്ന് സർക്കാർ തീരുമാനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എന്ന് ആഭ്യന്തര മന്ത്രാലയ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സൂബി പറഞ്ഞു. നിയമം ലംഘിക്കുന്നവർക്ക് 3 മാസം തടവോ 5000 ദിനാർ വരെ പിഴയോ ചുമത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നില്ല എന്ന് ഉറപ്പു വരുത്താനായി ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ സേനകളും 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വർഷം എല്ലാവരും ആഘോഷങ്ങൾ വീടിനുള്ളിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മേജർ ജനറൽ അൽ-സൂബി അദ്ദേഹം പറഞ്ഞു.

മറീന പോലുള്ള വാണിജ്യ സമുച്ചയങ്ങളുടെ പാർക്കിംഗ് സ്ഥലങ്ങൾ തുറന്നിരിക്കും, ഇവിടെ പക്ഷേ ഒത്തുചേരലുകൾ ഒന്നും അനുവദിക്കില്ല, മാത്രമല്ല നിർദ്ദിഷ്ട സമയങ്ങളിൽ,അതായത് വൈകുന്നേരം എട്ട് വരെ മാത്രമേ ഷോപ്പിംഗിനായി പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കൂ എന്നു അദ്ദേഹം പറഞ്ഞു .