ഖഷോഗി വധം; സല്‍മാന്‍ രാജകുമാരനെ പ്രതിക്കൂട്ടിലാക്കി US രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

0
32

വാഷിംഗ്ടണ്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രതിസ്ഥാനത്തു നിർത്തി അമേരിക്കൻ ഇൻറലിജൻസ് റിപ്പോർട്ട്. മുഹമ്മദ് ബിന്‍ സല്‍മാൻ്റെ
അനുവാദത്തോടെയാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഖഷോഗിയെ ജീവനോടെ പിടിച്ചു കൊണ്ടു വരുക അല്ലെങ്കിൽ കൊല്ലുക എന്ന നിർദ്ദേശത്തോടെയാണ് ഇസ്താംബുളില്‍ ഓപ്പറേഷന് രാജകുമാരൻ അനുവാദം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നു.

സംഭവത്തിൽ മുഹമ്മദ് ബിന്‍ സല്‍മാനോ സൗദിക്കോ എതിരെ അമേരിക്ക നടപടികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഖഷോഗി ആക്ട് എന്ന പുതിയ നിയമം അമേരിക്ക അവതരിപ്പിച്ചു.
മാധ്യമപ്രവര്‍ത്തകരെയോ എതിരഭിപ്രായം പുലര്‍ത്തുന്നവരെയോ അവരുടെ കുടുംബാംഗങ്ങളെയോ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ക്ക് അമേരിക്കയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നതാണ് ഈ ആക്ട്. ഇതിന്റെ ഭാഗമായി 76 സൗദി പൗരന്മാരെ കരിമ്പട്ടികയില്‍ പെടുത്തി. റിപ്പോര്‍ട്ടിനെതിരെ സൗദി രംഗത്തെത്തിയിട്ടുണ്ട്. കശക്കി വധത്തിൽ ഇതിൽ കിരീടാവകാശിയുടെ പങ്ക് നിഷേധിച്ച സൗദിഅറേബ്യ
റിപ്പോര്‍ട്ട് തെറ്റാണെന്നും, അംഗീകരിക്കില്ലെന്നും നിലപാട് അറിയിച്ചു.

ഇസ്താംബുളില്‍ വെച്ചാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റും സൗദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനുമായ ജമാല്‍ ഖഷോഗ്ജിയെ കൊല്ലപ്പെട്ടത് . കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടതിന് ശേഷമാണ് അദ്ദേഹം കൊല്ലപ്പെട്ടുവെന്നും എന്നാല്‍ ഇത് സംബന്ധിച്ച് തങ്ങൾക്ക് ഒരറിവും ഇല്ലെന്നും സൗദി പറഞ്ഞത്. ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ അന്താരാഷ്ട്ര തലത്തിലും സൗദിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇൻറലിജൻസ് റിപ്പോർട്ട് നേരത്തെ ലഭിച്ചിരുന്നുവെങ്കിലും ഇത് പുറത്തുവിടാൻ അന്നത്തെ പ്രസിഡണ്ട് ആയിരുന്ന ഡൊണാൾഡ് ട്രംപ് തയ്യാറായിരുന്നില്ല.

കഴിഞ്ഞ ദിവസം സൗദി ഭരണാധികാരി സല്‍മാന്‍ അബ്ദുള്ള അസീസിനെ പ്രസിഡന്റ് ജോ ബൈഡന്‍ നേരിട്ട് വിളിച്ച് സംസാരിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതിപാദിച്ചില്ലെങ്കിലും മനുഷ്യാവകാശങ്ങള്‍ക്ക് അമേരിക്ക നല്‍കുന്ന പ്രാധാന്യത്തെ കുറിച്ച് എടുത്തുപറഞ്ഞിരുന്നു