മാസ്ക് ധരിക്കാത്ത 17 പേർക്കെതിരെ അന്വേഷണം

0
28

കുവൈത്ത് സിറ്റി: തൊഴിലിടത്തിൽ മാസ്ക് ധരിക്കാത്തതിന് സൂപ്പർവൈസർമാർ ഉൾപ്പെടെ 17 തൊഴിലാളികൾക്കെതിരെ നിയമനടപടി. ഇവരെ അന്വേഷണത്തിനായി റഫർ ചെയ്തതായി ധനകാര്യ, ഭരണകാര്യ മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയും ആസൂത്രണ, ഭരണ വികസന മേഖലയുടെ ആക്ടിംഗ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയുമായ അബ്ദുൽ അസീസ് അൽ മുത്തൈരി പറഞ്ഞു. ആരോഗ്യ ആവശ്യങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി നിയമിച്ച സമിതിയാണ് രൂപീകൃതമായി ഇതുവരെ 17 നിയമലംഘകരെ പിടികൂടിയത്.

ആദ്യമായി അന്വേഷണത്തിനായി റഫർ ചെയ്യപ്പെടുന്ന ജീവനക്കാർ‌ക്ക് മുന്നറിയിപ്പ് നൽകുമെന്നും, ലംഘനം വീണ്ടും ആവർത്തിച്ചാൽ‌, അവരെ ശിക്ഷിക്കുമെന്നും അൽ മുത്തൈരി പറഞ്ഞു. മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും എല്ലാ ജീവനക്കാരോടും അദ്ദേഹം ആവശ്യപ്പെട്ടു.