കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ മന്ത്രിസഭ രൂപീകരിച്ചു. അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള മൂന്നാമത് മന്ത്രിസഭ രൂപീകരിച്ചതായി ഉത്തരവ് പുറപ്പെടുവിച്ചു. ഹമീദ് ജാബർ അൽ അലി അൽ സബയെ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായി നിയമിച്ചതായി ഉത്തരവിൽ പറയുന്നതായി അൽ-റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. മുൻ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി അനസ് അൽ സലേഹിനെ ഒഴിവാക്കി.
മറ്റു മന്ത്രിമാരും വകുപ്പുകളും ഇപ്രകാരം,
ഹമദ് ജാബര്‍ അല്‍ അലി സബാഹ് : ഡെപ്യൂട്ടി പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി
അബ്ദുല്ല യൂസഫ് അബ്ദുറഹ്മാന്‍ അല്‍ റൂമി : ഡെപ്യൂട്ടി പ്രധാനമന്ത്രി, നീതിന്യായ വകുപ്പ്, നസാഹ എന്‍ഹാസ്‌മെന്റ് സഹമന്ത്രി
ഇസ അഹ്മദ് മുഹമ്മദ് ഹസന്‍ അല്‍ കന്ദാരി : അവ്കാഫ്, ഇസ്ലാമിക കാര്യവകുപ്പ്
മുഹമ്മദ് അബ്ദുലത്തിഫ് അല്‍ ഫാരിസ് : എണ്ണവകുപ്പും, ഉന്നത വിദ്യാഭ്യാസ വകുപ്പും
ബേസില്‍ ഹുമൂദ് അല്‍ സബാഹ് : ആരോഗ്യമന്ത്രി
അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് : വിദേശകാര്യമന്ത്രി, കാബിനറ്റ്കാര്യ സഹമന്ത്രി
റാണ അബ്ദുല്ല അല്‍ ഫാരിസ് : പൊതുമരാമത്ത് വകുപ്പ് മന്ത്രി, കമ്മ്യൂണിക്കേഷന്‍ & ഐടി കാര്യ സഹമന്ത്രി
മുബാറക് സലേം ഹാരിസ് : ദേശീയ അസംബ്ലികാര്യ സഹമന്ത്രി
തമീര്‍ അലി അല്‍ സലേം : ആഭ്യന്തര മന്ത്രി
ഖലീഫ് മുസൈദ് ഹമദ : ധനമന്ത്രി, ഇക്കോണമിക് & ഇന്‍വെസ്റ്റ്‌മെന്റ് അഫയേഴ്‌സ് സഹമന്ത്രി
അബ്ദുറഹ്മാന്‍ ബദ്ദ അല്‍ മുത്തൈരി : ഇന്‍ഫര്‍മേഷന്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി, യുവജനകാര്യ സഹമന്ത്രി
അലി ഫഹദ് അല്‍ മുദഫ് : വിദ്യാഭ്യാസമന്ത്രി
ഷായ അബ്ദുറഹ്മാന്‍ അഹ്മദ് അല്‍ ഷായ : മുനിസിപ്പാലിറ്റികാര്യ, ഭവന, നഗരകാര്യ സഹമന്ത്രി
അബ്ദുല്ല ഇസ അല്‍ സല്‍മാന്‍ : വാണിജ്യ-വ്യവസായ മന്ത്രി
മഷാന്‍ മുഹമ്മദ് മഷാന്‍ അല്‍ ഒത്തൈബി : ജല-വൈദ്യുത-ഊര്‍ജ, സാമൂഹ്യകാര്യ-സാമൂഹിക വികസന വകുപ്പുകളുടെ മന്ത്രി