സർക്കാർ ഏജൻസികളിലെ പ്രവാസികളെ സ്വകാര്യ മേഖലയിലേക്ക് മാറാൻ അനുവദിച്ച് PAM

0
22

കുവൈത്ത് സിറ്റി: കുവൈത്തിലെ മാനവവിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ ഉത്തരവനുസരിച്ച്
വിവിധ മന്ത്രാലയങ്ങളിലും,പൊതുമേഖല സ്ഥാപനങ്ങളിലും സർക്കാർ ഏജൻസികളും ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്കും കുടുംബ വിസയുള്ളവർക്കും പ്രാബല്യത്തിലുള്ള ചട്ടങ്ങൾ അനുസരിച്ച് സ്വകാര്യ മേഖലയിലേക്ക് മാറാൻ അനുവാദമുണ്ടെന്ന് പാം പത്രക്കുറിപ്പിൽ അറിയിച്ചു.
തൊഴിലാളികളെ ചില പ്രത്യേക മേഖലയ്ക്ക് പുറത്തേക്ക് മാറ്റുന്നതിന് നേരത്തെ നിരോധനം ഉണ്ടായിരുന്നത് ഈ ഉത്തരവോടെ ഇല്ലാതായി.വ്യവസായം, കൃഷി, കന്നുകാലി മേയ്ക്കൽ, മത്സ്യബന്ധനം എന്നീ മേഖലകളിലും കൂടാതെ സൊസൈറ്റികൾ, സഹകരണ യൂണിയനുകൾ, സ്വതന്ത്ര വ്യാപാരമേഖലയിൽ സ്ഥിതിചെയ്യുന്ന കമ്പനികളിലും തൊഴിൽ ചെയ്യുന്നവർക്കും മേഖല മാറ്റാൻ അനുമതിയുണ്ട്. നിലവിലെ നിയമപരമായ ഭേദഗതി അനുസരിച്ച് മേഖല മാറ്റം പൂർത്തിയാക്കുന്നതിന് തൊഴിലുടമയിൽ നിന്ന് അംഗീകാരം ലഭിക്കുകയും വേണം.

എല്ലാ മേഖലകളിലെയും പ്രാദേശിക ജോലിക്കാരെ തൊഴിലുടമയുടെ സമ്മതത്തോടെയും കാലാവധിയുടെ വ്യവസ്ഥകളില്ലാതെയും മാറ്റാൻ അനുമതി നൽകുന്നതും ഈ ഉത്തരവിൽ പറയുന്നു. അതേസമയം, സർക്കാർ കരാർ തൊഴിൽ അല്ലെങ്കിൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് അനുമതി ബാധകമല്ല. നിലവിലെ സാഹചര്യങ്ങളിൽ തൊഴിൽ വിപണിയിലെ ആവശ്യങ്ങൾക്ക് അനുസൃതമായാണ് ഈ തീരുമാനമെന്നും കോവിഡ് പ്രത്യാഘാതങ്ങളുടെ വെളിച്ചത്തിൽ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത് നടപ്പാക്കുമെന്നും പാം പ്രസ്താവനയിൽ അറിയിച്ചു.