മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സുഗതാഞ്ജലി കാവ്യാലാപന മത്സരം സംഘടിപ്പിച്ചു.

0
26

കുവൈറ്റ് സിറ്റി. അന്തരിച്ച മലയാളത്തിന്റെ പ്രിയ കവയിത്രി ശ്രീ സുഗതകുമാരി ടീച്ചറുടെ  സ്മരണാർത്ഥം  മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ  സുഗതാഞ്ജലി കാവ്യാലാപന മത്സരം സംഘടിപ്പിച്ചു.ഓൺലൈനായി നടന്ന പരിപാടിയുടെ ഉദ്ഘടാനം പ്രവാസിനിധി ബോർഡ് ഡയറക്ടർ ശ്രീ എൻ അജിത് കുമാർ നിർവഹിച്ചു. കല കുവൈറ്റ്, SMCA, ഫ്രണ്ട്സ് ഓഫ് കണ്ണൂർ, സാരഥി കുവൈറ്റ് എന്നി മേഖലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് മൽസരത്തിൽ പങ്കെടുത്തത്  ജൂനിയർ വിഭാഗത്തിൽ 12 കുട്ടികളും ,സീനിയർ വിഭാഗത്തിൽ 11 കുട്ടികളുമാണ് കുട്ടികൾ പങ്കെടുത്തത്, മത്സരത്തിൽ നിന്നും ജൂനിയർ വിഭാഗത്തിൽ: ഒന്നാം സ്ഥാനം ഭദ്രബാലകൃഷ്ണൻ,(കല കുവൈറ്റ്),രണ്ടാംസ്ഥാനം: അമീനാ നാസർ (കല കുവൈറ്റ്),സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം:അനഘ മനോജ് (സാരഥി കുവൈറ്റ്), രണ്ടാംസ്ഥാനം: മീനാക്ഷി സുനിൽ കുമാർ  (കല കുവൈറ്റ്) എന്നിവർ വിജയികളായി, മലയാളം മിഷൻ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി ആഗോള മത്സരത്തിൽ വിജയികളായ കുട്ടികൾ പങ്കെടുക്കും. ശ്രീ.ജെ.സജി ( ചീഫ് കോർഡിനേറ്റർ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ സാം പൈനമൂട് (ലോക കേരള സഭാ അംഗം) സുഗതകുമാരി ടീച്ചറെ അനുസ്മരിച്ചു സംസാരിച്ചു.മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അംഗളായ  ശ്രീ.തോമസ് കുരുവിള,ശ്രീ.ബഷീർ ബാത്ത,ശ്രീമതി. ബീന്ദുസജീവ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു,ശ്രീ.ബിജു ആൻ്റണി സ്വാഗതവും, ശ്രീ.വി.അനിൽകുമാർ ( മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അംഗം) നന്ദിയും  രേഖപെടുത്തി.പരിപാടികൾക്ക് സജീവ് എം ജോർജ്ജ് എന്നിവർ നേതൃത്വം നൽകി.