മാർച്ച് 7 മുതൽ ഒരു മാസത്തേക്ക് കുവൈത്തിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തും

0
14

കുവൈത്ത്​ സിറ്റി: കുവൈത്തിൽ മാർച്ച് 8 ഞായറാഴ്​ച മുതൽ ഒരു മാസത്തേക്ക്​ ഭാഗിക കർഫ്യൂ ഏർപ്പെടുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന അസാധാരണ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. വൈകീട്ട്​ അഞ്ചുമുതൽ പുലർച്ചെ അഞ്ച്​ വരെയാണ്​ കർഫ്യൂ ഏർപ്പെടുത്തുക. കോവിഡ്​ വ്യാപനം  കൂടിയ സാഹചര്യത്തിലാണ് ​ നടപടിയെന്ന് അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. റമദാന്​ മുമ്പ്​ കർഫ്യൂ പിൻവലിച്ചേക്കുമെന്നും സൂചനയുണ്ട് ​.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണുണ്ടായത്, ഈ മൂന്ന് ദിവസങ്ങളിലെ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 4,466 ആണ്,  20 മരണങ്ങളും റിപ്പോർട്ട് ചെയ്തു

രാജ്യത്ത് ഭാഗിക കർഫ്യൂ ഏർപ്പെടുത്താനുള്ള ആരോഗ്യ സമിതിയുടെ നിർദേശങ്ങൾ ഫെബ്രുവരി 22 ന് മന്ത്രിസഭ നിരസിച്ചിരുന്നു