കർഫ്യൂവിനെതിരെ പ്രതിഷേധ ബാനർ സ്ഥാപിച്ച് റസ്റ്റോറൻറ് ഉടമ, ബാനർ അധികൃതർ നീക്കം ചെയ്തു

0
41

കുവൈത്ത് സിറ്റി : കുവൈത്തിൽ വീണ്ടും ഭാഗിക  കർഫ്യൂ പ്രഖ്യാപിച്ചതിനെതിരെ  വ്യത്യസ്ത പ്രതിഷേധവുമായി റസ്റ്റോറൻറ് ഉടമ. കർഫ്യൂ സംബന്ധിച്ച സർക്കാർ തീരുമാനം കാരണം നഷ്ടം നികത്താൻ ആവാതെ റെസ്റ്റോറന്റ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു” എന്ന പരസ്യ ബോർഡ് ഭക്ഷണശാലകൾ മുൻപിൽ വെച്ചാണ് ഉടമസ്ഥൻ പ്രതിഷേധിച്ചത്. സംഭവം ജനശ്രദ്ധ നേടിയതോടെ വിൽപ്പന സംബന്ധിച്ച് റസ്റ്റോറൻറ് മുന്നിൽവച്ച് വച്ച പരസ്യ ബാനർ അധികൃതർ നീക്കം ചെയ്തു ,

ഖൈതാൻ പ്രദേശത്തെ തന്റെ റെസ്റ്റോറന്റിന് മുന്നിലാണ് ഉടമ  വലിയൊരു ബാനർ തൂക്കിയത്,  സർക്കാരിന്റെ തീരുമാനങ്ങൾ തങ്ങളെ വലിയ തോതിൽ ബാധിച്ചു, ഇടയ്ക്ക് തുറക്കുന്നു വീണ്ടും നടക്കുന്നു പിന്നീട് ഭാഗികമായി നിരോധനം ഏർപ്പെടുത്തുന്നു പിന്നെ മുഴുവൻ നിരോധനം ഏർപ്പെടുത്തുന്നു എന്തെല്ലാം ബാനറിൽ ആലേഖനം ചെയ്തിട്ടുണ്ട്.

സർക്കാർ തീരുമാനം പൊതുതാൽപര്യർത്ഥമാണെന്നും ഏതെങ്കിലും വ്യക്തിക്ക് ഇതിൽ അനിഷ്ടം ഉണ്ടാകുന്നത് വലിയ കാര്യമല്ലെന്നും സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചതായി അൽ റായി ദിനപത്രം റിപ്പോർട്ട് ചെയ്തു. റെസ്റ്റോറന്റ് ഒരു വാണിജ്യ പ്രവർത്തന സ്ഥലമാണ് , വ്യക്തിഗത അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല. അതുകൊണ്ടുതന്നെ  എന്നെ ഭക്ഷണശാലകൾ മുൻപിൽ സ്ഥാപിച്ചിരുന്ന പരസ്യം നീക്കം ചെയ്തതായും, ഉടമയ്‌ക്കെതിരെ നിയമ ലംഘനത്തിന് കേസ് രജിസ്റ്റർ രജിസ്റ്റർ ചെയ്തതായും അധികൃതർ അധികൃതർ വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.