വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചവർക്ക് യാത്രാനുമതി നൽകി ഖത്തർ

0
25

കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് വിദേശരാജ്യങ്ങളിലേക്ക്  യാത്രാനുമതി നൽകി ഖത്തർ. കൊറോണ പ്രതിരോധ  വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച  ശേഷം ഖത്തറിലെ ജനങ്ങൾക്ക്  മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാമെന്നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചത്.

ട്വിറ്ററിലൂടെയാണ്  ആരോഗ്യ മന്ത്രാലയം അധികൃതർ ഇക്കാര്യം അറിയിച്ചത്, COVID-19 വാക്സിൻ നിങ്ങൾക്ക് ലഭിച്ചാലുടൻ വിദേശത്തേക്ക് പോകാൻ കഴിയും,  എന്നാണ് ട്വീറ്റ്.

യാത്രയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ക്വാറൻ്റൈനിൽ നിന്ന് ഒഴിവാക്കുന്നതിന്, യാത്രികൻ വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസത്തെ കാലയളവ് കഴിഞ്ഞിരിക്കണം,  ഈ കാലയളവ് ഖത്തറിലോ  ഖത്തറിന് പുറത്താണോ ചെലവഴിച്ചാലും മതി