സഗീർ തൃക്കരിപ്പൂർ നിര്യാതനായി

0
18

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ സാമൂഹിക , സാംസ്കാരിക പ്രവർത്തകനും കെ.കെ.എം.എ രക്ഷാധികാരിയുമായ സഗീർ തൃക്കരിപ്പൂർ നിര്യാതനായി.  കോവിഡ് ബാധിച്ച് കഴിഞ്ഞ ഏതാനും നാളുകളായി  ചികിത്സ യിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെൻറിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.

കോവിഡ് 19 ബാധിച്ച അദ്ദേഹത്തെ ആദ്യം ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മിഷ്രെഫ് ആശുപത്രിയിലേക്കും തുടർന്ന് ജാബർ ആശുപത്രിയിലേക്കും മാറ്റി.   കഴിഞ്ഞ 22 ദിവസമായി വെന്റിലേറ്ററിലായിരുന്നു അദ്ദേഹം.

കോവിഡ് ബാധയെത്തുടർന്ന് അദാൻ ശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിൻറെ ഭാര്യ  സൗദ, കോവിഡ് ഭേദമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങി വരുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചിരുന്നു

പ്രവാസികൾക്ക് വേണ്ടി എന്നും നിലകൊണ്ട അദ്ദേഹം  നിരവധി പ്രവാസി സംഘടനകളുടെ രക്ഷാധികാരിയുമായിരുന്നു. മക്കൾ: ഡോ. സുആദ്, സമ. മരുമക്കൾ: ഡോ. അഷ്റഫ്, അഫ്‌ലാഖ്.