കൊച്ചി: പുനർനിർമ്മിച്ച പാലാരിവട്ടം മേൽപ്പാലം വീണ്ടും ഗതാഗതത്തിനായി തുറന്നു നൽകി . തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതേസമയം മന്ത്രി ജി സുധാകരൻ ആയിരുന്നു ആദ്യ യാത്രക്കാരൻ. സിപിഎം പ്രവർത്തകർ പാലത്തിലൂടെ ബൈക്ക് റാലി സംഘടിപ്പിച്ചു.
2016 ഒക്ടോബര് 12 നായിരുന്നു പാലാരിവട്ടം പാലം ആദ്യമായിി തുറന്നു നൽകിയത്. എന്നാൽ കേവലം ആറു മാസം കൊണ്ട് തന്നെ പാലത്തിൽ കേടുപാടുകൾ കണ്ടെത്തി. തുടർന്ന് 2019 മേയ് ഒന്നിന് പാലം അറ്റകുറ്റപണികൾക്കായി അടച്ചു. പിന്നീട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ് അടക്കമുള്ളവർക്ക് എതിരെ അഴിമതിി ആരോപണങ്ങളും തുടർന്ന് അന്വേഷണവും നടന്നു നടപടികൾ സ്വീകരിച്ചു.പാലത്തിന്റെ അവാസന മിനുക്ക് പണികൾ ശനിയാഴ്ച രാത്രിയോടെ പൂർത്തിയായി. പാലാരിവട്ടത്തെ ആദ്യ പാലം നിർമിക്കാൻ 28 മാസങ്ങളാണ് വേണ്ടി വന്നതെങ്കിൽ വെറും അഞ്ച് മാസവും 10 ദിവസവുമെടുത്താണ് ഡിഎംആർസിയും ഊരാളുങ്കൽ ലേബർ സൊസൈറ്റിയും ചേർന്ന് പാലം പുനർ നിർമിച്ചത്.