കുവൈത്ത് സിറ്റി: രാജ്യത്ത് ഏർപ്പെടുത്തിയ കർഫ്യൂ നിയന്ത്രണങ്ങളിൽ നിന്ന് എല്ലാ അംബാസഡർമാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഒഴിവാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വിദേശകാര്യ മന്ത്രാലയ പ്രോട്ടോക്കോൾ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ സർക്കുലറിൽ നയതന്ത്രജ്ഞരോട് അവരുടെ ഐഡികൾ ആവശ്യപ്പെടുന്നതിനനുസരിച്ച് ഹാജരാക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. നേരത്തെ കർഫ്യു സമയങ്ങളിൽ അംബാസഡർ മാർക്കും നയതന്ത്രജ്ഞർക്കും ഇളവ് നൽകില്ല എന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു, ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം സർക്കുലർ പുറത്തിറക്കിയത്.