സഗീർ തൃക്കരിപ്പൂരിൻ്റെ നിര്യാണത്തിൽ നിരവധി സംഘടനകൾ അനുശോചനം രേഖപെടുത്തി

0
15

കുവൈത്ത്‌ സിറ്റി : കുവൈത്തിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനും കെ കെ എം എ മുഖ്യരക്ഷാധികാരിയുമായ സഗീർ തൃക്കരിപ്പൂരിന്റെ വിയോഗത്തിൽ നിരവധി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി. സഗീർ തൃക്കരിപ്പൂരിൻ്റെ വിയോഗം കുവൈത്തിലെ പ്രവാസികൾക്ക്‌ തീരാ നഷ്ടമാണ് എന്നും. അശരണർക്കും ആലംബഹീനർക്കും വേണ്ടി സദാ സമയം പ്രവർത്തിച്ച വ്യക്തി എന്ന നിലയിൽ ഏവർക്കും പ്രിയങ്കരനായ നേതാവായിരുന്നു അദ്ധേഹം എംഇഎസ് കുവൈത്ത് ചാപ്റ്റർ അനുശോചന സന്ദേശത്തിൽ കുറിച്ചു. അദ്ദേഹത്തിന്റെ വിയോഗം കുവൈത്ത് പ്രവാസി സമൂഹത്തിനു കനത്ത നഷ്ടമാണെന്നും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കൂടാതെ  ജനതാ കൾച്ചറൽ സെന്‍റർ (ജെ.സി.സി) കുവൈറ്റ് ,  രിസാല സ്റ്റഡി സർക്കിൾ (RSC) കുവൈത്ത് നാഷനൽ കമ്മിറ്റി, ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികളും  അദ്ദേഹത്തിൻറെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.