തിരുവനന്തപുരം : സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നിർബന്ധിച്ചതായി പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി. സ്വപ്നയുടെ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന സി പി ഒ സിജി വിജൻ എന്ന ഉദ്യോഗസ്ഥയാണ് ഇതുസംബന്ധിച്ച് മൊഴി നൽകിയത്. സ്വപ്നയുടെ ഫോൺ സംഭാഷണം ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർക്കാണ് അവർ മൊഴി നൽകിയത്.
സ്വപ്നയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരാണ് ശബ്ദരേഖ റെക്കോർഡ് ചെയ്തത് എന്ന് ആരോപണമുണ്ടായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ആണ് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തത്. അതേസമയം ശബ്ദരേഖ റെക്കോർഡ് ചെയ്ത് താനല്ലെന്നും സിജി വിജയൻ അന്വേഷണസംഘത്തോട് പറഞ്ഞു.
ഇ ഡി ഉദ്യോഗസ്ഥർ സ്വപ്നയെ ചോദ്യം ചെയ്തിരുന്നത് ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ആയിരുന്നു. തനിക്ക് രണ്ടു ഭാഷകളും കൈകാര്യം ചെയ്യാൻ അറിയുന്നതിനാൽ, അവർ സ്വപ്നയുടെ മേൽ സമ്മർദ്ദം ചെലുത്തുന്നത് മനസ്സിലാക്കാനായി എന്നും അവർ പറഞ്ഞു