തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നീട്ടിവയ്ക്കണമെന്ന് സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടാകും, തെരഞ്ഞെടുപ്പ് തീയതിയും പരീക്ഷകളും അടുത്തടുത്ത് വന്നതാണ് കാരണം പരീക്ഷകൾ മാറ്റി വയ്ക്കാൻ വല്ല അധ്യാപകസംഘടനകൾ നേരത്തെ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സർക്കാർ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന നിർദ്ദേശം കമ്മീഷനു മുമ്പാകെ വെച്ചത്. മാർച്ച് 17-നാണ് പരീക്ഷകൾ തുടങ്ങാൻ നിശ്ചയിച്ചിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ 15,000 ബൂത്തുകൾ അധികമായി ക്രമീകരിക്കാൻ കമ്മീഷൻ തീരുമാനിച്ചിരുന്നു. അതിനാൽ മുൻകാലങ്ങളേക്കാൾ കൂടുതൽ അധ്യാപകർക്ക് ഇത്തവണ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ട്.