കല കുവൈറ്റ്-ബിഇസി ബാലകലാമേള-2019: യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് ഓവറോൾ കിരീടം

0
21
അന്ന എലിസബെത്ത് രാജു, മേധാലക്ഷ്മി വിദ്യാനന്ദൻ എന്നിവർ കലാതിലകങ്ങൾ, രോഹിത് എസ് നായർ കലാപ്രതിഭ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾക്കായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ബഹറിൻ എക്സ്ചേഞ്ച് കമ്പനിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബാലകലാമേളയിൽ 79 പോയിന്റുകളോടെ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓവറോൾ കിരീടം നേടി. 18 പോയിന്റുകൾ വീതം നേടിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ അമ്മാൻ ബ്രാഞ്ചിലെ അന്ന എലിസബത്ത് രാജുവും, യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ മേധാലക്ഷ്മിയും കലാതിലകങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. 25 പോയിന്റുകൾ നേടിയ മംഗഫ് ഇന്ത്യ ഇന്റർനാഷണൽ സ്കൂളിലെ രോഹിത് എസ് നായർ ആണ് ഈ വർഷത്തെ കലാ പ്രതിഭ. 78 പോയിന്റുകളോടെ ഫഹാഹീൽ ഗൾഫ് ഇന്ത്യൻ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 76 പോയിന്റുകൾ കരസ്ഥമാക്കിയ അബ്ബാസിയ ഇന്ത്യൻ എഡുക്കേഷണൽ സ്കൂളിനാണ് (ഭാവൻസ്) മൂന്നാം സ്ഥാനം. കലാതിലകം, കലാപ്രതിഭ ഓവറോൾ കിരീടം നേടിയ സ്കൂൾ എന്നിവർക്കുള്ള ട്രോഫികൾ മെയ് 3ന് നടക്കുന്ന പ്രയാണം-2019 സാംസ്കാരിക മേളയുയുടെ വേദിയിൽ വെച്ച് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബാലകലാമേലയുടെ മത്സരഫലങ്ങൾ www.kalakuwait.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്