സംസ്ഥാനത്ത് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മാറ്റി

0
34

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ മാ​റ്റി. അദ്ധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ള സാഹചര്യത്തിൽ പരീക്ഷകളും തെരഞ്ഞെടുപ്പും അടുത്ത് വന്നതിനാൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഏ​പ്രി​ൽ എ​ട്ട് മു​ത​ൽ പ​രീ​ക്ഷ​ക​ൾ ആ​രം​ഭി​ക്കും.പു​തു​ക്കി​യ ടൈം​ടേ​ബി​ൾ ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കും. റ​മ​സാ​ൻ തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പ് എ​ട്ട്, ഒ​ൻ​പ​ത്, 12 തീ​യ​തി​ക​ളി​ൽ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും പ​രീ​ക്ഷ​യു​ണ്ടാ​കും. പി​ന്നീ​ട് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ മാ​ത്രം പ​രീ​ക്ഷ ന​ട​ക്കും. ഏ​പ്രി​ൽ 30 ന് ​പ​രീ​ക്ഷ അ​വ​സാ​നി​ക്കും.

കോ​വി​ഡ് ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ത്ത​വ​ണ 15,000 പോ​ളിം​ഗ് ബൂ​ത്തു​ക​ൾ അ​ധി​ക​മാ​യി ക​മ്മീ​ഷ​ൻ ക്ര​മീ​ക​രി​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ പ​തി​വി​ൽ കൂ​ടു​ത​ൽ അ​ധ്യാ​പ​ക ർ​ക്ക് ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി ല​ഭി​ച്ചു. ഇ​തോ​ടെ പ​രീ​ക്ഷാ തീ​യ​തി മാ​റ്റ​മെ​ന്ന് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളും സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.