കാലാവസ്ഥാവ്യതിയാനം: തലസ്ഥാനമാറ്റത്തിനൊരുങ്ങി ഇൻഡോനേഷ്യ

0
30
കാലാവസ്ഥാവ്യതിയാനത്തെത്തുടർന്ന് ഇൻഡോനേഷ്യ തലസ്ഥാനപദവിയിൽ നിന്നും ജക്കാർത്തയെ മാറ്റുന്നു.ആദ്യമായാണ് ഒരു രാജ്യം കാലാവസ്ഥാമാറ്റത്തെത്തുടർന്ന് തലസ്ഥാനം മാറ്റുന്നത്. ജക്കാർത്തയിലെ ഭൂരിഭാഗം സ്ഥലങ്ങളും സമുദ്രനിരപ്പിൽ നിന്ന് താഴെയാണ് സ്ഥിതിചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് സമുദ്രനിരപ്പ് ഉയരുന്ന സാഹചാര്യമാണുള്ളത്.

പതിമൂന്ന് നദികളാണ് ജക്കാർത്തയ്ക്ക് ചുറ്റും ഒഴുകുന്നത്. 30 വർഷത്തിനുള്ളിൽ ജക്കാർത്ത സമുദ്രത്തിനടിയിലായേക്കാം എന്നാണ് കരുതുന്നത്.ഇതേത്തുടർന്നാണ് തലസ്ഥാനം മാറ്റുവാനുള്ള ഒരുക്കങ്ങൾ ഇൻഡോനേഷ്യ ആരംഭിച്ചിരിക്കുന്നത്.