കുവൈത്ത് സിറ്റി : ഭാഗക കർഫ്യൂ സമയങ്ങളിൽ റസിഡൻഷ്യൽ ഏരിയകൾക്കകത്ത് നടക്കുന്നതും, സൈക്കിൾ ഉപയോഗിക്കുന്നതും നിയമവിരുദ്ധമെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ ഖബാസ് ദിനപത്രം റിപ്പോർട്ട്.
റെസിഡൻഷ്യൽ ഏരിയകൾക്കുള്ളിൽ നടക്കുകയോ സൈക്കിളുകളും മറ്റും ഉപയോഗിക്കുന്നതിനോ ജനങ്ങൾക്ക് അനുവാദമില്ലെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടിയത്. നിശ്ചിത സാഹചര്യങ്ങളിൽ ബാർകോഡ് സംവിധാനം വഴി ആഭ്യന്തര മന്ത്രാലയം നൽകുന്ന എക്സിറ്റ് പെർമിറ്റ് ഒഴികെ മറ്റു പ്രവർത്തനങ്ങൾക്ക് ഒന്നും ഇളവുകൾ ഇല്ല എന്നും വ്യക്തമാക്കി. നിലവിൽ കർഫ്യൂ സമയങ്ങളിൽ ചിലർ കുട്ടികളോടൊപ്പം വീടുകൾക്ക് ചുറ്റുമുള്ള സ്ഥലങ്ങളിൽ ഓടാൻ പുറത്തിറങ്ങുന്നുണ്ട്, അതേസമയം മുഴുവൻ കുടുംബങ്ങളുമായും പലരും നടപ്പാതകളിൽ ഇറങ്ങുന്നതായും വിവരം വിവരം ലഭിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ കർഫ്യു സമയങ്ങളിൽ പൊതുജനങ്ങൾക്ക് വീടുവിട്ട് പുറത്തിറങ്ങാൻ അനുവാദം ഉള്ളവത് സമീപത്തെ പള്ളികളിൽ പ്രാർത്ഥന നടത്താൻ മാത്രമാണെെന്നും അധികൃതർ എടുത്തുപറഞ്ഞു.
. കാബിനറ്റിന്റെ തീരുമാനം പൂർണ്ണമായും നടപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം പ്രതിജ്ഞാബദ്ധമാാണെന്നും, രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് ഈ തീരുമാനമെന്നും പത്ര റിപ്പോർട്ടിൽ പറയുന്നു. നേരത്തെ അനുവദിച്ചിരുന്നതിന് സമാനമായി കർഫ്യൂ മാസത്തിൽ രാത്രിയിൽ രണ്ട് മണിക്കൂർ നടക്കാൻ അനുവദിക്കണമെന്ന് പൗരന്മാരും മന്ത്രിസഭയോട് ആവശ്യപ്പെട്ടു.