മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ ഡി പ്രേരിപ്പിച്ചു, വിവാദ പരാമർശങ്ങളുമായി സന്ദീപ് നായരുടെ കത്ത്

0
18

തി​രു​വ​ന​ന്ത​പു​രം: സ്വർണക്കടത്തു കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് എതിരെ കൂടുതൽ ആരോപണങ്ങൾ. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേര് പറയാൻ ഇടി ഉദ്യോഗസ്ഥർ നിർബന്ധിച്ചതായി കാണിച്ച് സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായർ എ​റ​ണാ​കു​ളം ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി​ക്ക് ക​ത്ത​യ​ച്ചു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും സന്ദീപ് നായരുടെ കത്തിലുണ്ട്.

മു​ഖ്യ​മ​ന്ത്രി​, മറ്റു മ​ന്ത്രി​മാ​ര, ഒ​രു ഉ​ന്ന​ത നേ​താ​വി​ന്‍റെ മ​ക​ൻ എന്നിവരുടെ പേ​ര് പ​റ​യാ​ൻ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​നാ​യ രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​ബന്ധിച്ചു എന്നാണ് സ​ന്ദീ​പ് നാ​യ​ർ ക​ത്തി​ൽ പ​റ​യു​ന്നു. ഇ ഡി ആവശ്യപ്പെടുന്നതു പോലെ ചെയ്താൽ പേ​ര് പ​റ​ഞ്ഞാ​ൽ ജാ​മ്യം നേ​ടാ​ൻ സ​ഹാ​യി​ക്കാ​മെ​ന്ന് പ​റ​ഞ്ഞതായും കത്തിൽ പറയുന്നു. ഇ ഡിയുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ജ​യി​ലി​ലാ​കു​മെ​ന്ന് ഉദ്യോഗസ്ഥൻ ഭീ​ഷ​ണി​പ്പെ​ടു​ത്തിയതായും സന്ദീപ് നായർ ആരോപിച്ചു. അ​തേ​സ​മ​യം, പ്ര​തി​യു​ടെ ക​ത്തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നാ​ണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നിലപാട്. നേരത്തെ സമാനമായി, കേസിൽ മുഖ്യമന്ത്രിയുടെെ പേര് പറയാൻ സ്വപ്നയെ ഇഡി നിർബന്ധിച്ചതായി വനിത പോലീസ്് ഉദ്യോഗസ്ഥ മൊഴി നൽകിയിരുന്നു.ഇ​ഡി​യ്ക്കെ​തി​രെ ന​ൽ​കി​യ ഈ മൊ​ഴി​യെ​ക്കു​റി​ച്ച് ഇ​ഡി പ​രി​ശോ​ധ​ന തു​ട​ങ്ങി​യി​ട്ടു​ണ്ട്.