കുവൈത്ത് സിറ്റി: ‘മികച്ച പ്രവർത്തന’ പ്രതിഫലം ലഭിച്ചില്ല, വിദ്യാഭ്യാസ മന്ത്രാലയത്തിൽ പരാതികളുടെ പെരുമഴ. വിവിധ സെക്ടറുകളിൽ നിന്നുള്ള അധ്യാപകരും അഡ്മിനിസ്ട്രേറ്റർമാരും ഉൾപ്പെടെ ഏകദേശം 6,000 പരാതികൾ വിദ്യാഭ്യാസ മന്ത്രാലയത്തിന് സമർപ്പിച്ചതായി ആണ് വിവരം. ലഭിച്ച പരാതികൾ മന്ത്രാലയം പരിശോധിക്കുന്നതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു
വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് അണ്ടർസെക്രട്ടറി രാജ ബറൗക്കിയുടെ നേതൃത്വത്തിലുള്ള പരാതി സമിതി വഴിയാണ് റിപ്പോർട്ടുകൾ സമർപ്പിച്ചത്. സമിതി ഈ പരാതികൾ അവലോകനം ചെയ്യുകയും സൂക്ഷ്മപരിശോധന നടത്തുകയും ചെയ്യുന്നുണ്ട്, പ്രത്യേക അലവൻസ് ലഭിക്കുന്നതിന് കുറഞ്ഞത് 180 പ്രവൃത്തി ദിവസങ്ങളിൽ ജോലി ചെയ്തിരിക്കണം, ഇക്കാരണത്താൽ തന്നെ വലിയൊരു വിഭാഗം പരാതികളും നിരസിക്കപ്പെട്ട തായും പത്രം റിപ്പോർട്ടിൽ പറയുന്നു.
സിവിൽ സർവീസ് കമ്മീഷന്റെ നിർദ്ദേശങ്ങൾ അനുസരിച്ച്, പ്രാബല്യത്തിലുള്ള ചട്ടങ്ങളും ചട്ടങ്ങളും അനുസരിച്ച് ഓരോ ഘട്ടത്തിലും പ്രത്യേകമായാണ് അധ്യാപകരുടെയും അഡ്മിനിസ്ട്രേറ്റർ മാരുടെയും പ്രവൃത്തി ദിവസങ്ങളുടെ എണ്ണം കണക്കാക്കുന്നത്