കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ രേഖ പുതുക്കുന്നതിന് കോവിഡ് വാക്സിനേഷൻ മാനദണ്ഡമാക്കാൻ ആലോചിക്കുന്നതായി സൂചന. ഈ വരുന്ന സെപ്റ്റംബറിനുശേഷം കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരുടെ താമസ രേഖ പുതുക്കേണ്ട എന്ന നിർദേശം സർക്കാറിന് ലഭിച്ചതായാണ് മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജൂൺ മാസത്തിൽ പ്രവാസികൾക്കായുള്ള പ്രതിരോധകുത്തിവെപ്പ് ആരംഭിക്കും മൂന്നുമാസത്തിനുള്ളിൽ ഇതു പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇക്കാലയളവിന് ശേഷം പ്രതിരോധകുത്തിവെപ്പ് സ്വീകരിക്കാത്തവരുടെ പ്രസിഡൻസി രേഖകളാണ് റദ്ദാക്കാൻ ആലോചിക്കുന്നത്
Home Middle East Kuwait സെപ്തംബറിന് ശേഷം, കോവിഡ് വാക്സിനേഷൻ എടുക്കാത്തവർക്ക് താമസരേഖ പുതുക്കി നൽകേണ്ടെന്ന് ആലോചന