കുവൈത്ത് സിറ്റി : നിലവിലെ കർഫ്യു ഒരുമാസത്തേക്ക് കൂടെ നീട്ടാൻ കുവൈത്ത് സർക്കാർ ആലോചിക്കുന്നതായി ഈ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. അതോടൊപ്പം കർഫ്യൂ സമയം 12 മണിക്കൂറിൽ നിന്ന് 10 അല്ലെങ്കിൽ ഒമ്പത് മണിക്കൂറായി കുറയ്ക്കാൻ ആലോചിക്കുന്നതായും പത്ര റിപ്പോർട്ടിൽ പറയുന്നു. അടുത്ത മന്ത്രിസഭായോഗത്തിതിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന . അങ്ങനെയാണെങ്കിൽ കർഫ്യൂ വൈൈകിട്ട് ആറുമണിക്ക് പകരം രാത്രി 7 അല്ലെങ്കിൽ 8 മണിക്ക് ആരംഭിച്ച് അടുത്ത ദിവസം രാവിലെ 5:00 ന് അവസാനിക്കും. ഇതിൻറെ സാധ്യതകൾ സംബന്ധിച്ച് സർക്കാർ പഠനം നടത്തുന്നതായാണ് ബന്ധപ്പെടുക അധികൃതർ നൽകുന്ന വിവരം.
Home Middle East Kuwait റമദാനപ്പുറം ഒരു മാസത്തേക്ക് കൂടെ കർഫ്യൂ നീട്ടാനും, 12 മണിക്കൂറിൽ നിന്ന് കർഫ്യൂ സമയം...