കുവൈത്ത് സിറ്റി: വൈദ്യപരിശോധനകൾ പൂർത്തിയാക്കിയശേഷം കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബ അമേരിക്കയിൽ നിന്ന് സ്വകാര്യ സന്ദർശനത്തിനായി യൂറോപ്പിലേക്ക് പുറപ്പെട്ടു. ന്യൂയോർക്കിലായിിരുന്നു അദ്ദേഹത്തെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയത്. യുഎസിലെ കുവൈത്ത് അംബാസഡർ ഷെയ്ഖ് സേലം അബ്ദുല്ല അൽ ജാബർ അൽ സബ അദ്ദേഹത്തെ യാത്രയാക്കി.