ഏറ്റുമാനൂര്‍: കോണ്‍ഗ്രസ് സീറ്റ് തന്നാലും ഇപ്രാവശ്യം മത്സരിക്കില്ലെന്ന് മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതികാസുഭാഷ്. ഏറ്റുമാനൂരില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസുമായി അനുനയ ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന് ലതിക സുഭാഷ് വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിയില്‍ പ്രതിഷേധിച്ച് ലതിക സുഭാഷ് ഇന്നലെ തല മുണ്ഡനം ചെയ്യുകയും അധ്യക്ഷസ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു.
തനിക്ക് സീറ്റ് നിഷേധിച്ചത് ആരാണെന്ന് അറിയില്ല. എന്താണ് ഭാവി പരിപാടി എന്നത് സംബന്ധിച്ച് ഇന്ന് നിര്‍ണായക തീരുമാനം എടുക്കും. ഇനി കോണ്‍ഗ്രസ് പാര്‍ട്ടി ഒരു സീറ്റ് തന്നാല്‍ ഇത്തവണ മത്സരിക്കില്ല. കെ.പി.സി.സി പ്രസിഡന്റിനെ വിളിച്ചിട്ട് ഫോണ്‍ പോലും എടുത്തില്ലെന്നും ലതിക സുഭാഷ് അറിയിച്ചു.