കുവൈത്ത് സിറ്റി: ഭാഗിക കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടും കുവൈത്തില്‍ കോവിഡ് ബാധിതരും കോവിഡ് മൂലമുളള മരണങ്ങളും കൂടുന്നതായി മന്ത്രിസഭ ഉത്‌കണ്‌ഠ രേഖപ്പെടുത്തി. ഇന്നലെ സേഫ് പാലസില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. രാജ്യത്തെ കോവിഡ് സാഹചര്യം സംബന്ധിച്ച് ആരോഗ്യമന്ത്രി യോഗത്തില്‍ വിശദ്ദീകരിച്ചു. കര്‍ഫ്യു പ്രഖ്യാപിച്ചതിന് ശേഷവും കോവിഡ് ബാധിക്കുന്നവരുടെ തോത് കുറയുന്നില്ല, ആശുത്രികളില്‍ ചികിത്സയില്‍ തേടുന്നവരുടെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരുടെയും എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നതായി കണക്കുകള്‍ സഹിതം മന്ത്രി അവതരിപ്പിച്ചു.
Home Middle East Kuwait കര്‍ഫ്യു ഏര്‍പ്പെടുത്തിയ ശേഷവും കോവിഡ് ബാധിതര്‍ കൂടുന്നതായി കുവൈത്ത് മന്ത്രിസഭ