കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും കെ സുധാകരൻ

0
36

കണ്ണൂർ: സ്ഥാനാർഥിനിർണയം ആയി ബന്ധപ്പെട്ട 8 കോൺഗ്രസിലെ അസ്വാരസ്യങ്ങൾ കെട്ടുങ്ങുന്നില്ല. കോ​ണ്‍​ഗ്ര​സ് സംസ്ഥാന നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി  കെ. ​സു​ധാ​ക​ര​ന്‍ രംഗത്ത്. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​തി​ര്‍​ന്ന നേ​താ​വ് ഉ​മ്മ​ന്‍​ചാ​ണ്ടി എ​ന്നി​വ​രു​ടെ ഇ​ഷ്ട​ക്കാ​രെ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ തി​രു​കി ക​യ​റ്റി​യെ​ന്നും സുധാകരൻ ആരോപിച്ചു. സ്വന്തം ഇഷ്ടത്തോടെ അല്ല കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​രി​ക്കു​ന്നതെന്നും,  സ്ഥാനം ഒഴിയാത്തത് പാ​ര്‍​ട്ടി​ക്ക് മു​റി​വേ​ല്‍​ക്കാ​തി​രി​ക്കാ​നാ​ണെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

മ​ട്ട​ന്നൂ​ര്‍ സീ​റ്റ് ആ​ര്‍​എ​സ്പി​ക്ക് ന​ല്‍​കി​യ​ത് ക​ണ്ണൂ​രി​ലെ നേ​താ​ക്ക​ളോ​ട് ആ​ലോ​ചി​ക്കാ​തെ​യാ​ണ്. ഘ​ട​ക ക​ക്ഷി​ക​ളെ നി​യ​ന്ത്രി​ക്കാനാവുന്നവ​രാ​ക​ണം കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​കേ​ണ്ട​തെ​ന്നും സു​ധാ​ക​ര​ന്‍ മുല്ലപ്പള്ളിക്കെതിരെ ഒളിയമ്പെയ്തു.
ഗോ​പി​നാ​ഥി​ന്‍റെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ സാ​ധി​ക്കു​മാ​യി​രു​ന്നു. അ​തി​ന് മെ​ന​ക്കെ​ടാ​ന്‍ നേ​തൃ​ത്വ​ത്തി​ന് സ​മ​യ​മി​ല്ല.
ല​തി​കാ സു​ഭാ​ഷി​ന്‍റെ വി​കാ​ര​ത്തോ​ട് എ​ല്ലാ​വ​രും ഐ​ക്യ​പ്പെ​ട്ടു. അ​വ​രു​ടെ ആ​വ​ശ്യം ന്യാ​യ​മാ​ണെ​ന്ന തോ​ന്ന​ല്‍ എ​ല്ലാ പ്ര​വ​ര്‍​ത്ത​ക​രി​ലു​മു​ണ്ട്. അ​വ​രെ കു​റ്റ​പ്പെ​ടു​ത്തി​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി.