ദാസനും വിജയനും പോയപോലെ വിദേശത്ത് പോയി അന്വേഷണം നടത്താനാവില്ല : എന്‍.ഐ.എ

0
36

കൊച്ചി:  അക്കരെ അക്കരെ അക്കരെ എന്ന സിനിമയില്‍ മോഹന്‍ ലാലൂം ശ്രീനിവാസനും കേസന്വേഷണത്തിനായി വിദേശത്ത് പോയ പോലെ എളുപ്പമല്ല വിദേശത്തെ കേസ് അന്വേഷണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ പറഞ്ഞു.സ്വര്‍ണക്കടത്തു കേസ് പ്രതികളായ സ്വപ്നയുടേയും സരിത്തിന്റെയും ജാമ്യാപേക്ഷ എതിർക്കുന്നതിനിടെയാണ്  എന്‍.ഐ.എ അഭിഭാഷകന്‍ അര്‍ജുന്‍ അമ്പലപ്പറ്റി സിനിമാ പരാമർശം നടത്തിയത്.  സിനിമയിലേത് പോലെ വിദേശത്തെ കേസന്വേഷണം അത്ര എളുപ്പമല്ലെന്നും ആയതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു അഭിഭാഷകന്‍ വാദിച്ചത്

പുറംരാജ്യങ്ങളില്‍ ചെന്നുള്ള അന്വേഷണം സമയമെടുക്കുന്ന പ്രക്രിയയാണെന്ന് എവിടെ നിന്നൊക്കെയാണ് കള്ളക്കടത്തിനായി സ്വര്‍ണം വാങ്ങിയതെന്ന് ഇതിനോടകം തന്നെ കണ്ടെത്തിയിട്ടുണ്ട്.  റിവേഴ്സ് ഹവാല വഴി പണം സമാഹരിച്ചതിനെക്കുറിച്ചു പരിശോധിച്ചു വരികയാണെന്നും എന്‍.ഐ.എ അഭിഭാഷകന്‍ പറഞ്ഞു.