അടുത്ത മാസം മുതല്‍ നവ വാക്‌സിനേഷന്‍ ക്യാമ്പെയിന്‍, കുട്ടുകള്‍ക്കുള്ള പ്രതിരോധ വാക്‌സിന്‍ ഇറക്ക്‌മതിചെയ്യാന്‍ കുവൈത്ത്‌ തയ്യാറെടുക്കുന്നു

0
31

കുവൈത്ത്‌ സിറ്റി: കുവൈത്ത്‌ ആരോഗ്യ മന്ത്രാലയം അടുത്ത മാസം മുതല്‍ കോവിഡ്‌ പ്രതിരോധ വാക്‌സിനേഷന്‍ ക്യാമ്പെയിന്റെ പുതിയ ഘട്ടം ആരംഭിക്കാന്‍ പോകുന്നതായി അല്‍ജരീദ പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. പുതിയ ക്യാമ്പെയിന്‍ പ്രകാരം രാജ്യത്തുടനീളം വന്‍തോതില്‍ വാക്‌സിനേഷന്‍ ക്ലിനിക്കുകള്‍ വഴി സ്വദേശികളും, പ്രവാസികളും ഉള്‍പ്പടെ ഭൂരിഭാഗം ജനവിഭാഗത്തിനും അതിവേഗം പ്രതിരോധ കുത്തിവയ്‌പ്പ്‌ ്‌നല്‍കും. അതേസമയം കുട്ടികള്‍ക്കുള്ള പ്രതിരോധ വാക്‌സിനുകള്‍ ഇറക്കുമതി ചെയ്യാന്‍ ആരോഗ്യ മന്ത്രാലയം തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്‌. അന്താരാഷട്ര ഫാര്‍മസ്യൂട്ടിക്കല്‍ ഓര്‍ഗനൈസേഷനുകളും അംഗീകാരം ലഭിക്കാനായി കാത്തിരിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊറോണയ്‌ക്കെതിരെ സാമൂഹിക പ്രതിരോധം എന്ന ലക്ഷ്യത്തിലേക്ക്‌ വേഗത്തില്‍ എത്തിച്ചേരുന്നതിനായാണ്‌ ആരേഗ്യമന്ത്രാലയം വാക്‌സിനേഷന്‍ ക്യാമ്പെയിന്റെ പുതിയ തലം ആരംഭിക്കാന്‍ പോകുന്നത്‌ .പൊതുജനാരോഗ്യ വിഭാഗവും ബന്ധപ്പെട്ട മറ്റ്‌ വകുപ്പുകളെയും ഉള്‍പ്പെടുത്തിയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. അടുത്ത മാസം മുതല്‍ ഇത്‌ ആരംഭിക്കുമെന്നാണ്‌ സൂചന.
രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും എത്രയും പെട്ടന്ന്‌ പ്രതിരോധ വാക്‌സിന്‍ ലഭ്യമാക്കണമെന്ന നിര്‍ദേശം മന്ത്രി സഭ ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാഹിന്‌ നല്‍കിയതായി മന്ത്രാലയ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.