പൽപക് വനിതാവേദി വനിതാ ദിനം ആഘോഷിച്ചു.

0
24

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെബിനാറിൽ സ്ത്രീകളും നിയമസരക്ഷണവും എന്ന വിഷയത്തിൽ അഭിഭാഷകരായ അഡ്വ. റീന ജയജിത്, അഡ്വ. വിജയ കണ്ടാത്ത് എന്നിവർ നേത്യത്വം നൽകി. സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം എന്ന വിഷയത്തിൽ ഡോക്ടർ ഇന്ദു ശരത് സംസാരിച്ചു.
വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ പൽപക് വനിതാവേദി ജനറർ കൺവീനർ സിന്ധു സുനിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വീണാ സതീഷ്‌ സ്വാഗതവും അഞ്ജലി രാജേഷ് നന്ദിയും പറഞ്ഞു. ആശംസകൾ അർപ്പിച്ചു കൊണ്ട് പൽപക് പ്രസിഡന്റ് പ്രേംരാജ്, ജനറൽ സെക്രട്ടറി ജിജു മാത്യു, രക്ഷാധികാരി പി.എൻ. കുമാർ , ബാലസമതി ജനറൽ കൺവീനർ വിമലാ വിനോദ്, ആർട്സ് സെക്രട്ടറി സുഷമ ശബരി, ബിന്ധു വരദ, ഐശ്വര്യ രാജേഷ്, സുനിത പദ്മകൃഷ്ണൻ, വിദ്യ ധീരജ്, ശ്രീജ മധു, ഫർസാന മൊയ്തീൻ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ കോവിട് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആരോഗ്യ പ്രവർത്തകരെ ആദരിച്ചു കൊണ്ടുള്ള ദൃശ്യാവിഷ്കാരം പൽപക് ബാലസമിതിയുടെ ഭാഗമായും പ്രദർഷിപ്പിച്ചു.