കുവൈത്ത് സിറ്റി : അംബാസഡറുമൊത്തുള്ള വെർച്വൽ ഓപ്പൺ ഹൗസ് മാർച്ച് 24 ബുധനാഴ്ച ഉച്ചയ്ക്ക് 01:30 ന് നടക്കും. COVID-19 പ്രതിരോധ കുത്തിവയ്പ്പിനുള്ള രജിസ്ട്രേഷൻ, കുവൈത്തിലെ ജെഇഇ, നീറ്റ്, നാറ്റ പരീക്ഷകളെക്കുറിച്ചുള്ള അപ്‌ഡേറ്റ് എന്നിവയാണ് ആണ് ഇത്തവണ ഓപ്പൺ ഹൗസിലെ പ്രധാന വിഷയങ്ങൾ.
വിഷയവുമായി ബന്ധപ്പെട്ട നിർദ്ദിഷ്ട ചോദ്യങ്ങളുള്ളവർക്ക് അവരുടെ ചോദ്യങ്ങൾ പാസ്‌പോർട്ട്, പാസ്‌പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, കുവൈത്തിലെ കോൺടാക്റ്റ് നമ്പർ, വിലാസം എന്നിവ സഹിതം community.kuwait@mea.gov.in എന്ന അഡ്രസ്സിൽ ഇമെയിൽ അയയ്ക്കാം.
വെർച്വൽ ഓപ്പൺ ഹൗസിനായുള്ള ലിങ്ക് https://zoom.us/j/95522401194?pwd=ZXBTMjNBZ0hxckwybEFFVlNpbFI1UT09;
മീറ്റിംഗ് ഐഡി: 955 2240 1194
പാസ്‌വേഡ്: 831684