പ്രവാസികള്‍ക്കായി പല ഭാഷകളില്‍ വാക്‌സിന്‍ ബോധവത്‌കരണ ക്യാമ്പയിന്‍ നടത്താന്‍ ആരോഗ്യമന്ത്രാലയം

0
16

കുവൈത്ത്‌ സിറ്റി : കുവൈത്തിലെ പ്രവാസികള്‍ എല്ലാവരും എത്രയും വേഗം കോവിഡ്‌ പ്രതിരോധ ക്യാമ്പയിന്റെ ബാഗമാകണമെന്ന്‌ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിന്‌ വേണ്ടി പല ഭാഷകളിലായി ബോധവത്‌കരണ ക്യാമ്പയിന്‍ നടത്താന്‍ ഒരുങ്ങുകയാണ്‌ മന്ത്രാലയം. പല തൊഴില്‍ മേ്ഖലയില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാരായ തൊഴിലാളികള്‍ക്കും പല കാരണങ്ങളാലും രജിസ്റ്റര്‍ ചെയ്യാനും വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക്‌ നേരിട്ടെത്താനും കഴിയാത്ത സാഹചര്യമുണ്ട്‌. ഇത്‌ പരിഗണിച്ച്‌ മൊബൈല്‍ യൂണിറ്റുകളിലൂടെ അവരിലേക്ക്‌ വാക്‌സിന്‍ എത്തിക്കാനുള്ള നടപടികള്‍ ആരോഗ്യമന്ത്രാലയം കൈക്കൊണ്ടതായി അല്‍ ജരീഡ പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു.

റമദാന്‍ മാസവും കുവൈത്തിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും.മിശ്‌റിഫിലെ പ്രധാന കേന്ദ്രത്തിലും മറ്റ്‌ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും നോമ്പ്‌ സമയത്തും ഇഫ്‌താറിന്‌ ശേഷവും വാക്‌സിനെടുക്കാമം. അടുത്ത ദിവസങ്ങളില്‍ ഇത്‌ സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.