കെ സി റോസക്കുട്ടി കോണ്‍ഗ്രസ്സില്‍ നിന്ന്‌ രാജിവച്ചു

0
25

വയനാട്: സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയും വനിതാകമ്മീഷന്‍ മുന്‍ അദ്ധ്യക്ഷയുമായ
കെ.സി റോസക്കുട്ടി കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടി പ്രാഥമികാംഗത്വവും രാജിവെച്ചു.സ്ത്രീകളെ കോൺഗ്രസ് നിരന്തരം അവഗണിക്കുന്നു, ഹൈക്കമാൻഡ് തന്നെ ഗ്രൂപ്പ് ഉണ്ടാക്കുന്ന കാലമാണിത് ഗ്രൂപ്പ് പോരിൽ മനംമടുത്താണ് രാജിയെന്ന് റോസക്കുട്ടി വ്യക്തമാക്കി.
വളരെയധികം ആലോചിച്ചാണ് കോണ്‍ഗ്രസ് വിടാനുളള തീരുമാനമെടുത്തതെന്ന് റോസക്കുട്ടി പറഞ്ഞു.