മനുഷ്യക്കടത്ത് കേസ് : അപ്പീൽ പരിഗണിക്കുന്നത് മാറ്റിവച്ചു

0
13

കുവൈത്ത് സിറ്റി : ബംഗ്ലാദേശ് എംപി ഉൾപ്പെട്ട മനുഷ്യക്കടത്ത് കേസിൽ പ്രതികൾ നൽകിയ അപ്പീൽ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. പരമോന്നത കോടതിയുടേതാണ് നടപടി. 6 ദിവസങ്ങൾക്ക് ശേഷം ഹരജി വീണ്ടും പരിഗണിക്കും.താൻ ഒപ്പിട്ട ഇടപാടുകളെല്ലാം രഹസ്യാത്മകമല്ലെന്നും മറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻ അണ്ടർസെക്രട്ടറിക്ക് അറിയാമെന്നും കേസിൽ ശിക്ഷിക്കപ്പെട്ട കുവൈത്ത ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി മസെൻ അൽ ജറ കോടതിയിൽ വാദിച്ചു.
മനുഷ്യക്കടത്ത്, കൈക്കൂലി നൽകൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് കുവൈത്ത് ക്രിമിനൽ കോടതി ബംഗ്ലാദേശ് പാർലമെൻറ് അംഗം
മുഹമ്മദ് ഷാഹിദ് ഇസ്ലാമിന് നാല് വർഷം തടവും 1.9 മില്യൺ ദിർഹം പിഴയും വിധിച്ചു. പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കുറ്റത്തിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി മേജർ ജനറൽ മസൻ അൽ ജറാഹ്, മാനവവിഭവശേഷി മന്ത്രാലയം ഉദ്യോഗസ്ഥൻ ഹസ്സൻ അൽ ഖേദർ, മുൻ പാർലമെന്റ് അംഗം നവാഫ് അൽ മുത്തേരി എന്നിവർക്കും കേസിൽ നാല് വർഷം തടവ് വിളിച്ചിരുന്നു.