മുപ്പത്തി മൂവായിരത്തോളം കുട്ടികൾ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ എഴുതും

0
20

കുവൈത്ത് സിറ്റി: പൊതു, സ്വകാര്യ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി 2020-2021 അധ്യയന വർഷത്തേക്കുള്ള അവസാന വർഷ പരീക്ഷകൾ നടത്താനുള്ള തയ്യാറെടുപ്പുകൾ വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ചു. പന്ത്രണ്ടാം ക്ലാസ്സിൽ സയൻസ്, കൊമേഴ്‌സ്, ആർട്സ് വിഭാഗങ്ങളിലായി ഏകദേശം 33,000 വിദ്യാർത്ഥികൾ പരീക്ഷ എഴുതും എന്നാണ് വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കുട്ടികളുടെ പരീക്ഷ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം കൃത്യമായ പദ്ധതികൾ നടപ്പാക്കും എങ്കിലും വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും രക്ഷകർത്താക്കളുടെയും സഹകരണത്തോടെ മാത്രമേ ഇത് പൂർണ്ണ വിജയത്തിൽ എത്തുകയുള്ളൂ എന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.