ഇ എം സി സി ഡയറക്ടർ ഷിജു വർഗീസിന്റെ ആസ്തി വെറും പതിനായിരം രൂപ

0
25

കൊല്ലം : 5000  കോടിയുടെ ആഴക്കടൽ മത്സ്യബന്ധന കരാറിൽ ഏർപ്പെട്ട അമേരിക്കൻ കമ്പനി ഇ.എം.സി.സിയുടെ കേരളത്തിലെ ഉപകമ്പനി ഡയറക്ടർ ഷിജു  വർഗീസിന്റെ ആകെ ആസ്തി പതിനായിരം രൂപ. കു​ണ്ട​റ​യി​ല്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ക്കെതിരെ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന ഷി​ജു എം. ​വ​ർ​ഗീ​സ് തെ​ര​. ക​മ്മീ​ഷ​ന് സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദീകരണങ്ങൾക്കായി മാധ്യമങ്ങൾ സമീപിച്ചുവെങ്കിലും വ്യക്തമായ മറുപടി നൽകാൻ ഇയാൾ തയ്യാറായില്ല . ഇ​ന്ത്യ​യി​ൽ മ​റ്റ് വ​സ്തു​വ​ക​ക​ളി​ല്ലെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നുണ്ട്. കെ എസ് ഐ ഡി സി യുമായി ധാ​ര​ണ​പ​ത്ര​മു​ണ്ടാ​ക്കി​യ ക​മ്പ​നി​യാ​ണ് ഇ​എം​സി​സി. എന്നാൽ ഇതിനു പിന്നാലെയുണ്ടായ വി​വാ​ദ​ങ്ങ​ളെ തു​ട​ര്‍​ന്ന് ഇ​എം​സി​സി​യു​മാ​യു​ള്ള എ​ല്ലാ ക​രാ​റു​ക​ളും ki സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി​യി​രു​ന്നു.