Ji ലോകത്തെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ആഗോള വികസനത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തിനുളളില്‍ ഇന്ത്യയില്‍ 40 ഷോറൂമുകളും, വിദേശ രാജ്യങ്ങളില്‍ 16 ഷോറൂമുകളും ഉള്‍പ്പെടെ 56 പുതിയ ഷോറൂമുകള്‍ ആരംഭിക്കും. 220 മില്ല്യണ്‍ യുഎസ് ഡോളറാണ് ഇതിനായി മുതല്‍ മുടക്കുക. ഇതിലൂടെ പുതുതായി 1,750 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും.
ഇന്ത്യയില്‍ കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഡല്‍ഹി, ബംഗാള്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, എന്നീ സംസ്ഥാനങ്ങളിലാണ് വിപുലീകരണപ്രവര്‍ത്തനങ്ങള്‍. വിദേശത്ത് സിംഗപ്പൂര്‍, മലേഷ്യ, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, യുഎഇ എന്നിവിടങ്ങളിലായിരിക്കും പുതിയ ഷോറൂമുകള്‍ ആരംഭിക്കുക.
ആഗോള തലത്തില്‍ വലിയ തോതിലുള്ള സാമ്പത്തിക വെല്ലുവിളികള്‍ നേരിടുകയും പല ജ്വല്ലറികളും നിലനില്‍പ്പിന് വേണ്ടി പൊരുതുകയും ചെയ്യുന്ന സമയത്താണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ആഗോളതലത്തില്‍ വലിയ വികസന പദ്ധതികളുമായി മുന്നോട്ട് വരുന്നതെന്നത് വളരെ ശ്രദ്ധേയമാണ്. ഭാവിയില്‍ വലിയ തോതിലുള്ള വളര്‍ച്ച ഈ മേഖലയിലുണ്ടാകുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനി വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത്.
ആഗോള വികസനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 56 പുതിയ ഷോറൂമുകളില്‍ 12 എണ്ണം മൂന്ന് മാസത്തിനുള്ളില്‍ ആരംഭിക്കും. നിലവില്‍ കമ്പനിക്ക് ഷോറൂമുകളുള്ള ചെന്നൈ, ലഖ്‌നൗ, ഹൈദ്രാബാദ്, മുംബൈ, പൂനെ, ബംഗ്ലൂരു തുടങ്ങിയ ഒന്നാംകിട നഗരങ്ങളില്‍ കൂടുതല്‍ ഷോറൂമുകള്‍ തുറക്കുന്നതോടൊപ്പം തന്നെ ഇന്ത്യയിലെ ചെറിയ പട്ടണങ്ങളായ ഉലുരു, മാഞ്ചേരിയല്‍, സോലാപൂര്‍, അഹമ്മദ് നഗര്‍, തുടങ്ങിയ സ്ഥലങ്ങളിലും പുതിയ ഷോറൂമുകള്‍ ആരംഭിക്കും. അന്താരാഷ്ട്ര തലത്തില്‍ സിംഗപ്പൂരിലെ ലിറ്റില്‍ ഇന്ത്യ, മലേഷ്യയിലെ ക്വാലാംലംപൂര്‍, പെനാഗ്, മസ്‌ക്കറ്റിലെ റൂവി, ബൗഷര്‍, അല്‍ കൗദ്, ഖത്തറിലെ ജെര്‍ജായന്‍ജെ നൈഹത്ത്, റോദത്ത്, ബഹ്‌റൈനിലെ ബാബ് അല്‍ ബഹ്‌റൈന്‍, യുഎഇയിലെ അല്‍ സാഹിയ, സിലിക്കണ്‍ ഒയാസിസ്, ഷാര്‍ജയിലെ മുവെയ്‌ല, ദുബായ് ഗോള്‍ഡ് സൂഖ് എന്നിവിടങ്ങളിലും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് പുതിയ ഷോറൂമുകള്‍ക്ക് പദ്ധതിയിട്ടിട്ടുണ്ട്. ഇത് കമ്പനിയുടെ സാന്നിധ്യം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് സഹായകമാകും.
27 വര്‍ഷം മുന്‍പ് ഒരു ചെറിയ ജ്വല്ലറിയില്‍ നിന്ന് ആരംഭിച്ച മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ യാത്ര കൂടുതല്‍ കരുത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. സ്വര്‍ണ്ണ-വജ്ര റീട്ടെയില്‍ ബിസിനസിലൂടെയും ആഭരണ നിര്‍മ്മാണ ശാലകളിലൂടെയും മള്‍ട്ടി റീട്ടെയില്‍ ആശയങ്ങളിലൂടെയുമെല്ലാം അന്താരാഷ്ട്ര തലത്തില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിനെ ഒരു വലിയ ബ്രാന്‍ഡാക്കി മാറ്റാന്‍ സാധിച്ചുവെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. സുതാര്യതയും ഉപഭോക്താക്കളുടെ വിശ്വാസവുമാണ് ഞങ്ങളുടെ വിജയത്തിന്റെ അടിസ്ഥാന കാരണങ്ങള്‍. വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതോടെ കമ്പനിയെ അടുത്ത ലക്ഷ്യത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ മൂല്ല്യങ്ങള്‍ മുറുകെപിടിച്ചുകൊണ്ട് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വിവിധ പ്രോമിസുകളോടൊപ്പം തന്നെ ഗുണമേന്മയും വൈവിധ്യമാര്‍ന്ന ഡിസൈനുകളും ഏറ്റവും മികച്ച ഷോപ്പിങ് അനുഭവങ്ങളുമാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് പ്രദാനം ചെയ്യുന്നത്. ഷോറൂമുകളുടെ എണ്ണത്തിലും വിറ്റുവരവിലും ലോകത്തില്‍ ഒന്നാമതെത്തിക്കൊണ്ട് ഒരു ഉത്തരവാദിത്ത ജ്വല്ലറി ഗ്രൂപ്പായി മാറുകയെന്നതാണ് ആഗോള വികസനത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌നേഹിക്കുന്നവര്‍ക്ക് അവരുടെ സ്‌നേഹവും വികാരവും പ്രകടിപ്പിക്കാനായി സമ്മാനങ്ങള്‍ നല്‍കുകയെന്നത് മനുഷ്യരുടെ ശീലമാണ്. ആഭരണങ്ങള്‍ സമ്മാനമായി നല്‍കുന്ന പ്രവണതയെ ബിസിനസുമായി യോജിപ്പിച്ചുകൊണ്ട് ഒന്നാം സ്ഥാനത്തെത്തുകയെന്നതാണ് ലക്ഷ്യമെന്നും എം.പി അഹമ്മദ് പറഞ്ഞു.
‘ഉത്തരവാദിത്തമുള്ള ഒരു ബിസിനസ് സ്ഥാപനമെന്ന നിലയില്‍ ഞങ്ങള്‍ സമൂഹത്തെക്കൂടി മുന്നില്‍ കാണുന്നുണ്ട്. ഞങ്ങളുടെ ആഗോള വികസന പദ്ധതിയിലൂടെ മികച്ച വേതനം ലഭിക്കുന്ന 1,750 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ഐ.ടി, വില്‍പ്പന മേഖല, സേവന മേഖല, അക്കൗണ്ടിങ്, ആഭരണ നിര്‍മ്മാണം തുടങ്ങിയവയിലായിരിക്കും പ്രധാനമായും മികച്ച വേതനം ലഭിക്കുന്ന തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുക. ഞങ്ങളുടെ എല്ലാ ഇടപാടുകളും സുതാര്യമായിരിക്കുമെന്നും’ മലബാര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കെ.പി അബ്ദുള്‍ സലാം പറഞ്ഞു. ഉത്തരവാദിത്തപൂര്‍ണ്ണമായ ശേഖരണം, നൈതികമായ ബിസിനസ് രീതികള്‍, പ്രൊഫഷണല്‍ ഫണ്ട് മാനേജ്‌മെന്റ് എന്നിവയെല്ലാം ഞങ്ങള്‍ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്തമായ സേവനങ്ങളും, ആഭരണ ശ്രേണികളും അണിനിരത്തി നിലവിലുളള വിപണികളിലെ സാന്നിധ്യം ശക്തമാക്കാനും, പുതിയ വിപണികളിലേക്ക് കടന്നുചെല്ലുവാനുമുളള നീക്കങ്ങളുടെ ഭാഗമായാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ ഈ ആഗോള വിപുലീകരണ പദ്ധതികളെന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. സമാനതകളില്ലാത്ത സുതാര്യത, സൗകര്യങ്ങള്‍, ഉപഭോക്തൃ സൗഹൃദ നയങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്തുകൊണ്ടാണ് ആഗോളതലത്തില്‍ ആഭരണ പ്രേമികള്‍ക്ക് സ്വര്‍ണ്ണം, വജ്രം, അമൂല്ല്യ രത്‌നങ്ങള്‍, എന്നിവയില്‍ നൂതനമായ ഡിസൈനുകള്‍ ലഭ്യമാക്കുന്നതെന്നും ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി.
റീട്ടെയില്‍ വില്‍പ്പനയുടെ ഭാഗമായി മലബാര്‍ ഗോള്‍ഡ് & ഡയണ്ട്‌സിന്റെ ഷോറൂമുകളെല്ലാം തന്നെ ഉപഭോക്താക്കളുടെ താല്‍പര്യത്തിന് ഇണങ്ങുന്ന രീതിയില്‍ സംവിധാനം ചെയ്യുന്നുണ്ട്. സ്വര്‍ണ്ണത്തിലും വജ്രത്തിലും പ്ലാറ്റിനത്തിലും തീര്‍ത്ത ഏറ്റവും പുതിയ ഡിസൈനുകളിലുളള ആഭരണങ്ങള്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഷോറൂമുകളെ സമ്പന്നമാക്കുന്നുണ്ട്. ബ്രൈഡല്‍ ആഭരണങ്ങളും, പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളും നിത്യേന ധരിക്കാവുന്ന ആഭരണങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. കമ്പനിയുടെ പ്രശസ്ത ബ്രാന്‍ഡുകളായ മൈന്‍ ഡയമണ്ട് ജ്വല്ലറി, ഇറ അണ്‍ കട്ട് ഡയമണ്ട് ജ്വല്ലറി, ഡിവൈന്‍ ഇന്ത്യന്‍ ഹെറിറ്റേജ് ജ്വല്ലറി, എത്‌നിക്‌സ് ഹാന്‍ഡ് ക്രാഫ്റ്റഡ് ഡിസൈനര്‍ ജ്വല്ലറി, പ്രഷ്യ ജെംസ്റ്റോണ്‍ ജ്വല്ലറി, സ്റ്റാര്‍ലെറ്റ് കിഡ്‌സ് ജ്വല്ലറി എന്നിവയുടെ വിപുലമായ ശേഖരം ഷോറൂമുകളിലുണ്ട്.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വിവിധ തടസ്സങ്ങള്‍ ഉണ്ടായിട്ടുപോലും ഉപഭോക്താക്കളോടുളള പ്രതിബദ്ധതയുടെ ഭാഗമായി 2020ല്‍ കമ്പനി പുതുതായി 16 ഷോറൂമുകള്‍ ആരംഭിച്ചിരുന്നു.
ആഭരണങ്ങളുടെ കൃത്യമായ പണിക്കൂലിയും, സ്റ്റോണ്‍ വെയ്റ്റ്്, നെറ്റ് വെയ്റ്റ്, സ്‌റ്റോണ്‍ ചാര്‍ജ് എന്നിവയും രേഖപ്പെടുത്തിയ സതാര്യമായ പ്രൈസ് ടാഗ്, ആഭരണങ്ങള്‍ക്ക് ആജീവനാന്ത ഫ്രീ മെയിന്റനന്‍സ്, പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍ സ്വര്‍ണ്ണത്തിന് 100 ശതമാനം മൂല്ല്യം നല്‍കി മാര്‍ക്കറ്റിലെ ഏറ്റവും മികച്ച വിലയില്‍ തിരിച്ചെടുക്കല്‍, സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി ഉറപ്പ് നല്‍കുന്നതിനായി 916 ഹാള്‍മാര്‍ക്ക് സെര്‍ട്ടിഫിക്കേഷന്‍, കൂടാതെ 28 ലാബ് ടെസ്റ്റുകളിലൂടെ ഗുണ നിലവാരം സാക്ഷ്യപ്പെടുത്തിയ ഐജിഐ- ജിഐഎ സര്‍ട്ടിഫൈഡ് ഡയമണ്ടുകള്‍, എല്ലാ ആഭരണങ്ങള്‍ക്കും ബൈബാക്ക് ഗ്യാരണ്ടി, ഗുണനിലവാരം ഉറപ്പുവരുത്തുന്ന ക്യാരറ്റ് അനലൈസര്‍, ഖനനം, മുതല്‍ ഉപഭോക്താക്കളുടെ കൈകളിലെത്തുന്നത് വരെ അംഗീകൃത സ്രോതസ്സുകളില്‍ നിന്ന് നിയമാനുസൃതമായി എല്ലാ നടപടികളും പൂര്‍ത്തിയാക്കിക്കൊണ്ട് തികച്ചും ഉത്തരവാദിത്വത്തോടെ ശേഖരിക്കുന്ന സ്വര്‍ണ്ണം, തൊഴിലാളികള്‍ക്ക് കൃത്യമായ വേതനവും ന്യായമായ ആനുകൂല്ല്യങ്ങളും മികച്ച തൊഴില്‍ അന്തരീക്ഷവും നല്‍കി നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍ക്ക് ന്യായമായ പണിക്കൂലി എന്നീ പ്രോമിസുകളാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്.
തങ്ങളുടെ ബിസിനസ്സിലേക്ക് സാമൂഹ്യ ഉത്തരവാദിത്വം കൂടി സമന്വയിപ്പിക്കുന്ന കമ്പനികളാണ് വിജയകരമായ കമ്പനികള്‍ എന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് വിശ്വസിക്കുന്നു. കമ്പനിയുടെ ലാഭത്തിന്റെ അഞ്ചു ശതമാനം സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശാക്തീകരണം, പാവപ്പെട്ടവര്‍ക്കുള്ള പാര്‍പ്പിട നിര്‍മ്മാണം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലാണ് ഈ പണം ചെലവഴിക്കുന്നത്. ഇന്ത്യ, ജിസിസി, മലേഷ്യ, സിംഗപ്പൂര്‍, യുഎസ്എ, തുടങ്ങിയ രാജ്യങ്ങളിലെ മലബാര്‍ ഗോള്‍ഡ് & ഡയണ്ട്‌സ് ഷോറൂമുകള്‍ വഴി സമാന മനസ്‌കരായ സംഘടനകളുമായി ചേര്‍ന്ന് നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിനെക്കുറിച്ച്.
ഇന്ത്യന്‍ ബിസിനസ് രംഗത്ത് ശക്തമായ സാന്നിധ്യവുമായി മുന്‍നിരയില്‍ നില്‍ക്കുന്ന മലബാര്‍ ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയാണ് മലബാര്‍ ഗോള്‍ഡ് & ഡമണ്ട്സ്. 1993 ല്‍ ഇന്ത്യയിലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ സ്ഥാപിതമായ മലബാര്‍ ഗോള്‍ഡ് & ഡമണ്ട്സിന് ഇന്ന് 10 രാജ്യങ്ങളിലായി 250ലധികം റീട്ടെയില്‍ ഔട്ട്ലെറ്റുകളാണ് നിലവിലുളളത്. ഇന്ത്യയ്ക്കുപുറമേ മിഡില്‍ ഈസ്റ്റിലും ഫാര്‍ ഈസ്റ്റ് രാജ്യങ്ങളിലുമുളള ഓഫീസുകള്‍ക്ക് പുറമേ 14 ഹോള്‍സെയില്‍ യൂണിറ്റുകളും, ഡിസൈന്‍ സെന്ററുകളും ആഭരണ നിര്‍മ്മാണ ഫാക്ടറികളും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന് കീഴിലുണ്ട്. 4.51 ബില്ല്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനത്തോടെ ഇന്ന് ലോകത്തെ തന്നെ ഏറ്റവും മുന്‍നിരയിലുളള ജ്വല്ലറി റീട്ടെയില്‍ ഗ്രൂപ്പുകളിലൊന്നാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്. 14 ക്ലസ്റ്റര്‍ മാനുഫാക്ചറിംഗ് യൂണിറ്റുകളാണ് ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലുമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിനുളളത്. ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന അഭിരുചികള്‍ക്കിണങ്ങുന്ന 12 വ്യത്യസ്ത ജ്വല്ലറി ബ്രാന്‍ഡുകളാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന് കീഴിലുളളത്. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന് ഇന്ത്യയ്ക്കുപുറമേ മിഡില്‍ ഈസ്റ്റിലും ഫാര്‍ ഈസ്റ്റ് രാജ്യങ്ങളിലും, യുഎസിലും സജീവ സാന്നിധ്യമാണുളളത്. സ്വര്‍ണ്ണം, വജ്രാഭരണങ്ങളുടെയും ലൈഫ് സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെയും വിപണനത്തില്‍ മുന്‍നിരയിലാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്. ഗ്രൂപ്പ് കാഴ്ചവെയ്ക്കുന്ന മറ്റൊരു സംരംഭമാണ് ‘എം.ജി.ഡി-ലൈഫ് സ്റ്റൈല്‍ ജ്വല്ലറി’. പുതുമയാര്‍ന്ന ട്രെന്‍ഡി ലെയ്റ്റ് വെയിറ്റ് ആഭരണങ്ങളുടെ ഈ പ്രത്യേക ശേഖരവും ആധുനിക കാലത്തെ സ്ത്രീകള്‍ക്കിണങ്ങും വിധമാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് അവതരിപ്പിച്ചിരിക്കുന്നത്. 4,000ത്തിലധികം ഓഹരി ഉടമകളുടെ ഉടമസ്ഥതയിലുളള കമ്പനിയില്‍ 13,000ല്‍ അധികം പ്രൊഫഷനുകളാണ് ജോലിയെടുക്കുന്നത്. ഉന്നത ഗുണനിലവാരമുളള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനൊപ്പം മികച്ച സേവനവും കമ്പനിയുടെ മുഖമുദ്രയാണ്. www.malabargoldanddiamonds.com എന്ന വെബ് സ്റ്റോറിലൂടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ലോകത്തിന്റെ ഏത് കോണില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങാനുളള സൗകര്യവും ലഭ്യമാണ്.