കുവൈത്ത് സിറ്റി: കുവൈത്തിലെ കോവിഡ് -19 വാക്സിനുകൾക്കായുള്ള കമ്മിറ്റി കൊറോണയ്‌ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പിനുള്ള പ്രോട്ടോക്കോൾ സജീവമാക്കുന്നതിനും വൈറസ് ബാധിച്ചവർക്ക് വാക്‌സിൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും ആവശ്യമായ കാലയളവും അംഗീകരിച്ചു.
കോവിഡ് ബാധിച്ചവർക്ക് സാക്ഷ്യപത്രം ലഭിക്കുന്നത് ഇപ്രകാരം,
– 90 മുതൽ 180 ദിവസം വരെയുള്ള കാലയളവിൽ കൊറോണ ബാധിച്ച ഒരാൾക്ക് ഒരു ഡോസ് വാക്സിനേഷൻ മാത്രമേ ലഭിക്കുകയുള്ളൂ, വാക്സിൻ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്യും
– ആദ്യ ഡോസിന് ശേഷം രോഗബാധിതനായ വ്യക്തി 90 ദിവസത്തെ കാലയളവ് പൂർത്തിയാക്കിയ ശേഷം രണ്ടാമത്തെ ഡോസ് പൂർത്തിയാക്കുകയും വാക്സിൻ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്നു