കുവൈത്ത് സിറ്റി: തലസ്ഥാന നഗരിയിൽവിവിധ പ്രദേശങ്ങളിലെ കെട്ടിട നിയമ ലംഘനങ്ങൾ നീക്കം ചെയ്യാനുള്ളനടപടികളുമായി ഗവർണറേറ്റ് മുന്നോട്ടുപോവുകയാണ് എന്ന് തലസ്ഥാന ഗവർണർ ഷെയ്ഖ് തലാൽ അൽ ഖാലിദ് സ്ഥിരീകരിച്ചു. കഴിഞ്ഞ സെപ്റ്റംബർ മുതൽ പല ഘട്ടങ്ങളായി ആരംഭിച്ച ക്യാമ്പൈനിൽ ഇതുവരെ കെട്ടിട നിിയമ ലംഘനങ്ങളെക്കുറിച്ച് 128 മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുകയും ബ്നീദ് അൽ ഖാറിലെ പ്രദേശങ്ങളിലെ 112 നീക്കംചെയ്യലുകളിൽ എത്തിയെന്നും അദേഹംചൂണ്ടിക്കാട്ടി, ബ്നീദ് അൽ ഖാറിലെ 83 കെട്ടിടങ്ങൾക്ക് ക്രമക്കേട് മുന്നറിയിപ്പ് നൽകി. 71 ലംഘനങ്ങൾ നീക്കം ചെയ്തു, ഷാർക്ക് മേഖലയിലെ 45 ലംഘനങ്ങളുടെ മുന്നറിയിപ്പുകളിൽ നിന്ന് 41 ലംഘനങ്ങൾ നീക്കം ചെയ്തു.