അജ്ഞാതൻ വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ട്വിറ്റർ ഹാക്ക് ചെയ്ത് പരീക്ഷ റദ്ദാക്കണം എന്ന് പോസ്റ്റ് ചെയ്തു

0
28

കുവൈത്ത് സിറ്റി: കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ട്വിറ്റർ അക്കൗണ്ട് അജ്ഞാതൻ  ഹാക്ക് ചെയ്ത് പേപ്പർ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രസ്താവന പോസ്റ്റ് ചെയ്യുകയും ചെയ്തു.

മന്ത്രാലയത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും മന്ത്രാലയത്തിന്റെ സാങ്കേതിക സഹായ സംഘം നിലവിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ടെന്നും വിദ്യാഭ്യാസ മാധ്യമ വിഭാഗം ഡയറക്ടർ ധൈദാൻ അൽ അജാമി അറിയിച്ചു.